മൂല്യബോധമുള്ള വിദ്യാഭ്യാസം കാലഘട്ടത്തിന് അനിവാര്യം: മുല്ലപ്പള്ളി രാമചന്ദ്രന്‍

news image
Oct 7, 2013, 2:18 pm IST payyolionline.in

വടകര : സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ദുഷ്പ്രവണതകളെ അകറ്റാന്‍ മൂല്യബോധമുള്ള വിദ്യാഭാസം കാലഘട്ടത്തിന്  അനിവാര്യമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.  കെ. പി. എസ്. ടി. യു വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷനും അവാര്‍ഡ് ജേതാക്കളെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  പുതിയ പാഠൃപദ്ധതിയില്‍  സദാചാര ബോധവും മൂല്യബോധവും സമന്വയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.  ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കെ. ഹേമചന്ദ്രന്‍, സംസ്ഥാന അവാര്‍ഡ് നേടിയ കെ.പി. രാമചന്ദ്രന്‍ എന്നിവര്‍ക്ക്  മന്ത്രി ഉപഹാരങ്ങള്‍ നല്‍കി. ജില്ലാ പ്രസിഡന്റ് കെ. സജീവന്‍ അധ്യക്ഷത വഹിച്ചു. സംഘടന സംസ്ഥാന പ്രസിഡണ്ട്‌ പി. ഹരിഗോവിന്ദന്‍, എ.കെ. അബ്ദുള്‍സമദ്, പി. മോഹന്‍ദാസ്, യു.കെ. വിജയന്‍, ടി.കെ. മുരളി, പി. ഗൗരി, മുനീര്‍ എരവത്ത്, എന്‍. ശ്യാംകുമാര്‍, എം.സതീഷ്, കെ.കെ. രവീന്ദ്രന്‍, ജാന്‍സി മാത്യു, സജീവന്‍ കുഞ്ഞോത്ത്, പി.എം.ഷിജിത്ത് എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe