മെഡിക്കൽ കോളജിൽ അത്യാധുനിക അത്യാഹിത വിഭാഗം കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി

news image
Jan 15, 2023, 3:20 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: മെഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​ധാ​ൻ​മ​ന്ത്രി സ്വാ​സ്ഥ്യ സു​ര​ക്ഷ യോ​ജ​ന പ​ദ്ധ​തി (പി.​എം.​എ​സ്.​എ​സ്.​വൈ) പ്ര​കാ​രം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ളു​ടെ 195 കോ​ടി ഫ​ണ്ടു​പ​യോ​ഗി​ച്ച് ​ഏ​ഴു​​നി​ല​യി​ൽ പ​ണി​ത പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗം കോം​പ്ല​ക്​​സ്​ ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി.

ജ​നു​വ​രി 21ന് ​ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ങ്കി​ലും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ല. അന്നേ ദിവസം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ, ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പി.​എം.​എ​സ്.​എ​സ്.​വൈ ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യു​മ്പോ​ൾ കോ​ഴി​ക്കോ​ട്ടെ ഉ​ദ്ഘാ​ട​ന​വും ഓ​ൺ​ലൈ​നാ​യി ന​ട​ത്താ​മെ​ന്നാ​യി​രു​ന്നു തീരുമാനമുണ്ടായിരുന്നത്.

 

എ​ന്നാ​ൽ, കോ​ഴി​ക്കോ​ട്ട് ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ​യെ​ങ്കി​ലും നേ​രി​ട്ടു​ള്ള സാ​ന്നി​ധ്യ​മു​ണ്ടാ​വ​ണ​മെ​ന്ന അ​ഭി​പ്രാ​യ​മു​യ​ർ​ന്ന​തി​നാ​ലാ​ണ് ഉ​ദ്ഘാ​ട​ന തീ​യ​തി​യി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​വാ​ത്ത​ത്. 2016ലാണ്​ പുതിയ അത്യാഹിത വിഭാഗം കോപ്ലംക്​സ്​ നിർമിച്ചത്. 16,263 ച​തു​ര​ശ്ര അ​ടി വി​സ്​​തീ​ർ​ണ​ത്തി​ൽ ആ​ധു​നി​ക അ​ത്യാ​ഹി​ത വി​ഭാ​ഗം, തി​യ​റ്റ​ർ കോം​പ്ല​ക്സ്​ തു​ട​ങ്ങി​യ​വ ഉ​ൾ​ക്കൊ​ള്ളു​ന്ന കെ​ട്ടി​ട​മാ​ണ് ഇ​​പ്പോൾ ​ഒരു​ങ്ങി​യ​ിരിക്കുന്നത്.

അ​ത്യാ​ഹി​ത വി​ഭാ​ഗം, സ​ർ​ജി​ക്ക​ൽ സൂ​പ്പ​ർ സ്​​പെ​ഷാ​ലി​റ്റി​ക​ളാ​യ ന്യൂ​റോ സ​ര്‍ജ​റി, കാ​ര്‍ഡി​യാ​ക് സ​ര്‍ജ​റി, സ​ര്‍ജി​ക്ക​ല്‍ ഗ്യാ​സ്‌​ട്രോ എ​ന്‍ട്രോ​ള​ജി, യൂ​റോ​ള​ജി, അ​ന​സ്‌​തേ​ഷ്യ, പ്ലാ​സ്റ്റി​ക് സ​ര്‍ജ​റി എ​ന്നി​വ​യാ​ണ്​ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക്​ മാ​റു​ക. 430 ക​ട്ടി​ലു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​രു​ക്കു​ന്ന​ത്.

എം.​ആ​ര്‍.​ഐ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ അ​ത്യാ​ഹി​ത വി​ഭാ​ഗം പ്ര​വ​ര്‍ത്തി​ക്കു​ന്ന താ​ഴെ നി​ല​യി​ൽ ത​ന്നെ​യു​ണ്ടാ​കും. ലാ​ബ്, ഇ.​സി.​ജി, സ്‌​കാ​നി​ങ് എ​ന്നി​വ​യു​മു​ണ്ട്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ഇ.​എ​ന്‍.​ടി, ഓ​ര്‍ത്തോ തു​ട​ങ്ങി​യ​വ​ക്ക്​ കൂ​ടു​ത​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വു​മു​ണ്ടാ​കും. കു​റെ സം​വി​ധാ​ന​ങ്ങ​ൾ പു​തി​യ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് മാ​റു​ന്ന​തോ​ടെ ​പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ൽ കൂ​ടു​ത​ൽ ഇ​ട​മാ​വും.

കോ​വി​ഡ്​ നി​യ​ന്ത്ര​ണം കാ​ര​ണ​മാ​ണ് ഉ​ദ്ഘാ​ട​നം വൈ​കാ​ൻ കാ​ര​ണം. കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​തോ​ടെ പു​തി​യ കെ​ട്ടി​ടം ജി​ല്ല കോ​വി​ഡ്​ ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റാ​ൻ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്​ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. റോ​ഡ​പ​ക​ട​ങ്ങ​ളി​ലും മ​റ്റും ഗു​രു​ത​ര പ​രി​ക്കേ​റ്റെ​ത്തു​ന്ന​വ​രെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി ട്രോ​മ ​കെ​യ​ർ ആ​ശു​പ​ത്രി​യും കോം​പ്ല​ക്​​സി​ന്​ സ​മീ​പ​മൊ​രു​ക്കാ​ൻ​ ഭ​ര​ണാ​നു​മ​തി കി​ട്ടി​യി​ട്ടു​ണ്ട്.​

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe