പയ്യോളി : പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖലാ സമ്മേളനത്തിൻ്റെ ഭാഗമായി മെയ് 27, 28, തിയ്യതികളിലായി കുട്ടികൾക്കുളള നാടക പരിശീലനക്കളരിയും അമേച്വർ നാടകമത്സരവും മുചുകുന്നിൽ വെച്ച് നടത്താൻ സംഘാടകസമിതി രൂപീകരിച്ചു.
നാടക മത്സരത്തിൽ പങ്കെടുക്കുന്നവർ നാടകത്തിന്റെ സ്ക്രിപ്റ്റും നാടകത്തിൽ പ്രവർത്തിക്കുന്നവരുടെ വിശദ വിവരങ്ങളും മെയ് 5 നകം സംഘാടക സമിതിയിൽ എത്തിക്കണം. ലഭിക്കുന്ന രചനകളിൽ തെരെഞ്ഞെടുക്കപ്പെടുന്ന നാല് നാടകങ്ങളാണ് മത്സരത്തിൽ അവതരിപ്പിക്കുക. ഫാസിസ്റ്റ് വിരുദ്ധവും പു രോഗമന പരവുമായ രചനകൾക്ക് മുൻഗണനയുണ്ടാകും.
സംഘാടക സമിതി രൂപീകരണ യോഗം മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വി.പി.രാമചന്ദ്രന്റെ അധ്യക്ഷതയിൽ മേഖലാ സിക്രട്ടരി ചന്ദ്രൻ മുദ്ര, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഖില എന്നിവർ സംസാരിച്ചു. പി.ഷൈജു സ്വാഗതം പറഞ്ഞു. ഭാരവാഹികളായി സി.കെ.ശ്രീകുമാർ ചെയർമാൻ, രാജൻ പടിഞ്ഞാറയിൽ ജനറൽ കൺവീനർ, എൻ.കെ.അബ്ദുൽ സമദ് വർക്കിംഗ് ചെയർമാൻ, ഷൈജു പി. മുചുകുന്നു കൺവീനർ, കെ.രാധാകൃഷ്ണൻ ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു. പരിപാടികളുമായി ബന്ധപെട്ട കാര്യങ്ങൾക്ക് 9846 281866 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്