മേപ്പയൂരില്‍ യു.ഡി.എഫ് ഷോ നടത്തി

news image
Nov 2, 2015, 1:10 pm IST

മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ ശക്തമായ മുന്നേറ്റം നടത്തി യു.ഡി.എഫ് നേതൃത്വത്തില്‍ മേപ്പയൂര്‍ ടൗണില്‍ റോഡ്‌ ഷോ നടത്തി. ടൌണ്‍ വാര്‍ഡ്‌ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷര്‍മിന കോമത്ത്, ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികളായ കെ.കെ സീതി, ആര്‍.കെ ഗോപാലന്‍ എന്നിവരെ മുന്‍ നിരയില്‍ നിര്‍ത്തി നടത്തിയ റോഡ്‌ ഷോയില്‍ നൂറ് കണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ അണിനിരന്നു. ബൈക്കുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ സ്ഥാനാര്‍ത്ഥികളെ നിരത്തിയാണ്  പരിപാടി സംഘടിപ്പിച്ചത്. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഇ അശോകന്‍, കണ്‍വീനര്‍ സി.പി അബ്ദുള്ള, കെ.എം ബാലന്‍, കെ.പി വേണുഗോപാല്‍, പി.പി.സി മൊയ്തി, പി.ബാലന്‍, ഇ കെ മുഹമ്മദ് ബഷീര്‍, പി.കെ അനീഷ്‌, വി മുജീബ്, സി.എം ബാബു, എം.എം അഷ്‌റഫ്‌, ടി.കെ ലത്തീഫ്, ഷബീര്‍ ജനത്ത്, ആര്‍.കെ രാജീവന്‍, എടയിലാട്ട് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

INSIDE-Post----------1109

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe