മേപ്പയ്യൂരില്‍ ബ്ലൂമിംഗ് ആർട്സ് യുവജനസംഗമം സംഘടിപ്പിച്ചു

news image
Jan 13, 2021, 10:45 am IST

മേപ്പയ്യൂർ: ദേശീയ യുവജന  ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലൂമിംഗ് ആർട്സിന്റെ ആഭിമുഖ്യത്തിൽ യുവജനസംഗമം സംഘടിപ്പിച്ചു. മേപ്പയ്യൂർ ടൗൺ വാർഡ് മെമ്പർ
റാബിയ എടത്തിക്കണ്ടി ഉദ്ഘാടനം ചെയ്തു. കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ്
മജീഷ് കാരയാട് മുഖ്യാതിഥിയായി. മജീഷിനെ ചടങ്ങിൽ കെ.പി രാമചന്ദ്രൻ പൊന്നാടയണിയിച്ചു.

റാബിയ എടത്തിക്കണ്ടി ഉപഹാര സമർപ്പണo നടത്തി. ബ്ലൂമിംഗ് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. റാബിയ എടത്തിക്കണ്ടിയെ  പി.കെ.രാധാകൃഷ്ണൻ പൊന്നാടയണിയിച്ചു.
ബ്ലൂമിംഗ് സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, കെ.പി.രാമചന്ദ്രൻ, കെ.ശ്രീധരൻ, പറമ്പാട്ട് സുധാകരൻ, എസ്.ബി. നിഷിത്ത് മുഹമ്മദ്, ടി.ചന്ദ്രൻ, വി.കെ.ബാബുരാജ്, വിജീഷ് ചോതയോത്ത്, ഷബീർ ജന്നത്ത്, പി.കെ.അനീഷ്, എന്നിവർ പ്രസംഗിച്ചു.

മേപ്പയ്യൂരിലെ കായിക പ്രേമികളുടെ നിരന്തര ആവശ്യമായ പൊതു കളിസ്ഥലവും സ്റ്റേഡിയവും ഉടൻ നിർമ്മിക്കണമെന്ന് യുവജന സംഗമം മേപ്പയ്യൂർ പഞ്ചായത്ത് അധികൃതരോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബി.അശ്വിൻ പ്രമേയം അവതരിപ്പിച്ചു. യുവജനവേദി ഭാരവാഹികളായി എസ്.ബി. നിഷിത്ത് മുഹമ്മദ് (പ്രസിഡന്റ്) ,എസ്.ആർ.അനുദേവ് (വൈസ് പ്രസി) അനീസ് മുഹമ്മദ് (സെക്രട്ടറി)രികൃഷ്ണൻ (ജോ. സെക്രട്ടറി) ,അതുൽ കൃഷ്ണ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe