മേപ്പയ്യൂരിൽ തൊഴിലുറപ്പു തൊഴിലാളികളുടെ പ്രതിഷേധ കൂട്ടായ്മ

news image
Sep 20, 2022, 3:11 am GMT+0000 payyolionline.in

മേപ്പയൂര്‍ : തൊഴിലുറപ്പു പദ്ധതിയെ തച്ചുടക്കുന്ന രീതിയിൽ കേന്ദ്രസർക്കാർ നടത്തുന്ന നടപടികളിൽ നിന്ന് ഉടൻ പിൻ തിരിയണമെന്ന് തൊഴിലുറപ്പു തൊഴിലാളികളുടെ പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് തൊഴിലാളികളും, ജനപ്രതിനിധികളും അണിനിരന്നു കൊണ്ട് ടൗണിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ഓരോ വാർഡിൽ നിന്നു തൊഴിലാളികൾ ഒപ്പിട്ട നിവേദനം പ്രസിഡണ്ട് കെ.ടി.രാജൻ ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് എൻ പി. ശോഭ അദ്ധ്യക്ഷയായി. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ സുനിൽ വടക്കയിൽ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ മെമ്പർമാരായ ശ്രീ നിലയം വിജയൻ, ഇ.കെ. റാബിയ, പി. പ്രശാന്ത് , സറീന ഓളോറ, മേററു മാരുടെ പ്രതിനിധി എയം. സുധ എന്നിവർ പ്രസംഗിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe