മേപ്പയ്യൂർ: കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റിവ് കെയർ ജില്ലാ പാലിയേറ്റീവ് കെയർ വളണ്ടിയർ സംഗമം മേപ്പയ്യൂർ ടി.കെ കൺവെൻഷൻ സെൻ്ററിൽ ഐ.പി.എം ഡൈയറക്ടർ ഡോ: കെ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കിപ് ചെയർമാൻ കെ.അബ്ദുൽ മജീദ് അധ്യക്ഷനായി. നിസാർ അഹമ്മദ് കൊളായിൽ, പ്രദീപ് കുറ്റനാട്, എം.കെ കുഞ്ഞമ്മത്, ശശി കോളോത്ത്, ഇസ്മയിൽ മൂസ്സ, ടി.പി.ഷഹീദ് എന്നിവർ സംസാരിച്ചു.

പാലിയേറ്റീവ് കെയർ ജില്ലാ സംഗമം മേപ്പയ്യൂരിൽ ഡോ: കെ സുരേഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു
വിവിധ സെഷനുകളിൽ ഡോ: കെ സുരേഷ്കുമാർ, കെ ഫസൽ ,അബ്ദുൽ നാസർ തിരൂർ, ഡോ: മാത്യൂസ് നമ്പേലി, ഐ.പി.. എം ട്രെയിനർമാരായ സിസ്റ്റർ ഷൈനി, സിസ്റ്റർ സിനി, അബ്ദുൽ റഷീദ് കാരക്കുന്ന് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ മജീദ് നരിക്കുനി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ, ഭാസ്കരൻ കൊഴുക്കലൂർ, കെ.പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.