മേപ്പയ്യൂര്‍ ഫെസ്റ്റ്: ആര്‍ട്ടിസ്റ്റ് മദനന്‍ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു

news image
Dec 15, 2013, 11:00 am IST payyolionline.in

മേപ്പയ്യൂര്‍: ജനവരി 8 മുതല്‍ 14 വരെ മേപ്പയ്യൂരില്‍ നടക്കുന്ന ‘മേപ്പയ്യൂര്‍ ഫെസ്റ്റ്’ ദേശീയ സാംസ്‌കാരികോത്സവത്തിന്റെ ലോഗോ ആര്‍ട്ടിസ്റ്റ് മദനന്‍ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍ അധ്യക്ഷനായി. ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, എ.സി. അനൂപ്, എടയിലാട്ട് ഉണ്ണികൃഷ്ണന്‍, കെ. രതീഷ്, എസ്.കെ. രജീഷ്, മുജീബ് കോമത്ത്, പൂഞ്ചോല പത്മനാഭന്‍, കെ. രാജീവന്‍, എന്‍.എം. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. ലോഗോ രൂപകല്പന ചെയ്തത് കെ.സി. ബൈജു ചെറുവണ്ണൂരാണ്. പ്രശസ്ത ചിത്രകാരന്‍ സി.എന്‍. കരുണാകരന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. എന്‍.കെ. ചന്ദ്രന്‍ സ്വാഗതവും വാര്‍ഡംഗം ഷര്‍മിന കോമത്ത് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe