മേലടി ഉപജില്ലാ കായികമേള പയ്യോളി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു

news image
Oct 31, 2013, 10:29 pm IST payyolionline.in

 പയ്യോളി: മേലടി ഉപജില്ലാ കായികമേള പയ്യോളി ഹൈസ്‌കൂള്‍ മൈതാനിയില്‍ ഇ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി അധ്യക്ഷത വഹിച്ചു. മേലടി എ.ഇ.ഒ. എം.പി. സുധാകുമാരി പതാക ഉയര്‍ത്തി. തൃക്കോട്ടൂര്‍ യു.പി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.വി. ദിവാകരന്‍, കെ. പ്രഭാകരക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു. അജിഷ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊഴുക്കല്ലൂര്‍ യു.പി. സ്‌കൂള്‍ അധ്യാപകന്‍ കെ. നാണുവിന്റെ സ്മരണയ്ക്കായി സ്‌കൂള്‍ സ്റ്റാഫ് നല്‍കിയ ട്രോഫി എ.ഇ.ഒ. സ്വീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe