മേലടി ഉപജില്ലാ സ്കൂൾ കലോത്സവം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു

news image
Nov 17, 2022, 2:29 pm GMT+0000 payyolionline.in

മേപ്പയ്യൂർ: മേലടി ഉപജില്ല കേരള സ്‌കൂൾ കലോത്സവം ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മേപ്പയ്യൂരിൽ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ അദ്ധ്യക്ഷനായി.

മേലടി ഉപജില്ല കേരള സ്‌കൂൾ കലോത്സവം ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മേപ്പയ്യൂരിൽ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, പയ്യോളി നഗരസഭ ചെയർമാൻ ഷഫീക്ക് വടക്കയിൽ, തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരീഷ് സി.കെ, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിത്ത് എൻ.ടി, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാർ സി.കെ, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം ബാബു, മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രശാന്ത് പി, എ.ഇ.ഒ വിനോദ് പി, നിഷിദ് കെ , പ്രമോദ് കുമാർ ടി.കെ,അനുരാജ് വി, സന്തോഷ് കുമാർ സാദരം, മനോജ് കുമാർ സി.കെ എന്നിവർ സംസാരിച്ചു.

മേലടി ഉപജില്ല സ്ക്കൂൾ കലോത്സവത്തിന്റെ ഭാഗമായി മേപ്പയ്യൂരിലെ പൗരാവലി അണിനിരന്ന സാംസ്കാരിക ഘോഷയാത്ര

ജി.വി.എച്ച് എസ് എസ് മേപ്പയ്യൂർ പ്രിൻസിപ്പൽ സക്കീർ മനയ്ക്കൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ അഫ്സ ടി.എം നന്ദിയും രേഖപ്പെടുത്തി. മേപ്പയ്യൂരിലെ പൗരാവലി അണിനിരന്ന സാംസ്കാരിക ഘോഷയാത്രയും, മേപ്പയ്യൂർ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യപകർ അണിനിരന്ന സ്വാഗത നൃത്തവും വേദിയിൽ അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe