മേലടി ഉപജില്ലാ ശാസ്ത്രമേളയ്ക്ക് 20ന് കൊടിയേറും; മീഡിയ റൂം പ്രവർത്തനം തുടങ്ങി

news image
Oct 18, 2023, 9:35 am GMT+0000 payyolionline.in

പയ്യോളി :  മേലടി ഉപജില്ലാ ശാസ്‌ത്രോത്സവത്തിന്റെ മീഡിയ റൂം പ്രവർത്തനം തുടങ്ങി.  തുറയൂർ ബി ടി എം എച് എസ് എസിൽ വെച്ച് സ്വാഗത സംഘം ചെയർമാൻ തുറയൂർ പഞ്ചായത് പ്രസിഡണ്ട് സി കെ ഗിരീഷിന്റെ അധ്യക്ഷതയിൽ പയ്യോളി പ്രസ്സ് ക്ലബ് പ്രസിഡണ്ട് മനോജ് സെക്രട്ടറി ഖാലിദ് എന്നിവർ ഉദ് ഘാടനം ചെയ്തു.

യു സി വാഹിദ് ,  പി ടിഅഷ്‌റഫ്  ,  വി വി അമ്മദ്  , പി സുമിത്ര  , സി എ നൗഷാദ്  , സജീവൻ കുഞ്ഞോത്ത് , ഇ എം രാമദാസ് ,
ബാലഗോപാൽ മാസ്റ്റർ, ആർ പി ഷോബിത്ത്  , മഹേഷ് മലോൽ, പി കെ ഇല്യാസ്  , ഹേമലാൽ മൂടാടി , ശരത്ത് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു .

 

ശാസ്ത്രമേള 20 ന് കൊടിയേറുന്നു

പയ്യോളി: മേലടി ഉപജില്ലാ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഗണിത ഐടി മേളകൾ ഒൿടോബർ 20,21 തീയതികളിൽ ബി ടി എം എച് എസ് എസ് തുറയൂർ , ജി യു പി എസ് തുറയൂർ , ജി വി എച് എസ് എസ് മേപ്പയ്യൂർ എന്നീ വിദ്യാലയങ്ങളിലായി നടക്കുകയാണ്. 2500 ലധികം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കുന്നു.

 

ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ സ്വാഗതസംഘം രൂപികരിച്ചു . മൂന്ന് വിദ്യാലയങ്ങളിലായി നടക്കുന്ന മേളയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
വിപുലമായ ഭക്ഷണശാല, വിശാലമായ പന്തൽ എന്നിവയുടെ ഒരുക്കളങ്ങളും, വിപുലമായ പ്രചാരണ പരിപാടികളും സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe