മേലടി ഉപജില്ലാ സ്കൂള്‍ കലോത്സവം: മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തു

news image
Nov 16, 2013, 2:59 pm IST payyolionline.in

മേപ്പയൂര്‍: ഈ മാസം 18 മുതല്‍ 21 ാം തിയ്യതിവരെ മേപ്പയൂര്‍ ജി.വി.എച്ച്.എസ്.എസില്‍ വെച്ച് നടക്കുന്ന മേലടി ഉപജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന്റെ മീഡിയ സെന്ററിന്റെയും ബ്ലോഗ്‌ പ്രകാശനത്തിന്റെയും ഉദ്ഘാടനം സ്കൂളില്‍ നടന്നു. മീഡിയ സെന്റര്‍   സ്വാഗതസംഘം ജനറല്‍ കണ്‍വീനറും ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലുമായ ടി.എം സാവിത്രി നിര്‍വ്വഹിച്ചു. കലോത്സവത്തിന്റെ ബ്ലോഗിന്റെ പ്രകാശന കര്‍മ്മം സ്കൂള്‍ എച്ച് എം എം.കെ പവനന്‍ നിര്‍വ്വഹിച്ചു. സി.എം ബാബു അധ്യക്ഷത വഹിച്ചു. ടി.എം ഗീത, മുജീബ് കോമത്ത്, രാജീവന്‍ ആയാടത്തില്‍, എ.കെ ശിവദാസന്‍, എം.കെ കുഞ്ഞമ്മത് എന്നിവര്‍ പ്രസംഗിച്ചു. സി.കെ അബ്ദുറഹിമാന്‍ സ്വാഗതവും കെ.പ്രജീഷ് നന്ദിയും പറഞ്ഞു.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe