പയ്യോളി: ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം മേലടി ബീച്ച് വെൽനസ് സെന്ററിൽ ത്വക്ക് രോഗം നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.പയ്യോളി മുൻസിപ്പൽ ചെയർമാൻ വി കെ അബ്ദുൽ റഹ്മാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അൻസില സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻപി എം ഹരിദാസൻ അധ്യക്ഷം വഹിച്ചു. വൈസ് ചെയർ പേഴ്സൺ എപി റസാക്ക്, വാർഡ് കൗൺസിലർ എന്നിവർ ആശംസ അർപ്പിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രി ത്വക്ക് രോഗ വിദഗ്ധ ഡോക്ടർ പ്രത്യുഷ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. പബ്ലിക് ഹെൽത്ത് നേഴ്സ് ലത പറമ്പത്ത് നന്ദി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ ക്യാമ്പിന് നേതൃത്വം നൽകി.
മേലടി ബീച്ച് വെൽനസ് സെന്ററിൽ ത്വക്ക് രോഗം നിർണയ ക്യാമ്പ് നടത്തി
Sep 30, 2024, 10:02 am GMT+0000
payyolionline.in
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
ലബനനിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ; ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട ..