കുടുംബശ്രീ ഹോംഷോപ്പ് നറുക്കെടുപ്പ്; ബംബർ സമ്മാന വിജയികളെ പ്രഖ്യാപിച്ചു

news image
Apr 12, 2021, 7:43 pm IST

പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്ത് വാർഡുകളിൽ പ്രവർത്തിച്ചുവരുന്ന ഹോംഷോപ്പ് ഓണർമാർക്കുവേണ്ടിയുള്ള ബംബർ സമ്മാന നറുക്കെടുപ്പ് തിക്കോടി ഗ്രാമപഞ്ചായത്ത് ഹാളിൽ  വെച്ച് നടന്നു.

കുടുംബശ്രീ ഉൽപ്പാദന യൂണിറ്റുകൾ നിർമ്മിക്കുന്ന പ്രാദേശിക ഉൽപ്പന്നങ്ങൾ സ്ഥിരമായി വീടുകളിൽ എത്തിച്ചു നൽകി വിപണനം നടത്തിവരുന്ന ഹോംഷോപ്പ് ഓണർമാർക്കുവേണ്ടിയായിരുന്നു നറുക്കെടുപ്പ്.

തിക്കോടി ഗ്രാമപഞ്ചായത്തിലെ എരവത്ത് വയൽ കുനി കമലയാണ് ബംബർ സമ്മാനമായ വാഷിംഗ് മെഷീൻ കരസ്ഥമാക്കിയത്. പയ്യോളി മുനിസിപ്പാലിറ്റിയിലെ  വി.പി ജയ സമാശ്വാസ സമ്മാനവും നേടി. പി.ടി ശാന്ത തിക്കോടി, കെ.ലക്ഷ്മി  കീഴരിയൂർ എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹരായി.

തിക്കോടി ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ജമീല സമദ് നറുക്കെടുപ്പിന് നേതൃത്വം നൽകി. കെ.സതീശൻ അധ്യക്ഷനായ  ചടങ്ങില്‍  തിക്കോടി സി.ഡി.എസ് ചെയർപേഴ്സൺ പി.കെ പുഷ്പ, ഹോം ഷോപ്പ് സി.ഇ.ഒ  ഖാദർ വെള്ളിയൂർ, ബിന്ദു മേലൂർ എന്നിവർ സംസാരിച്ചു. കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി സെക്രട്ടറി പ്രസാദ് കൈതക്കൽ സ്വാഗതവും  കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ പി.നിഷ നന്ദിയും പറഞ്ഞു

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe