മേലടി ബ്ലോക്ക് പഞ്ചായത്ത് സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു

news image
Sep 12, 2023, 3:51 pm GMT+0000 payyolionline.in

 

പയ്യോളി: കേരള സർക്കാറിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ മേലടി ബ്ലോക്ക് പഞ്ചായത്തിൽ സംരംഭകത്വ ശിൽപശാല മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് വൈസ് പ്രസിഡന്റ്  പി. പ്രസന്ന അധ്യക്ഷത വഹിക്കുകയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസർ  ഷിബിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം. എം രവിന്ദൻ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  മഞ്ഞകുളം നാരായണൻ.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപെഴ്സൺ  ലിന പുതിയെടുത്ത് ,ബ്ലോക്ക് പഞ്ചായത്ത് മേമ്പർ എം .പി ബാലൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഐ.എൽ.ഒ മാസ്റ്റർ ട്രെയിനർ  ഷിബു ഷൈൻ വി.സി സംരംഭകത്വ പ്രാധാന്യത്തെ കുറിച്ചും മാർക്കറ്റിംഗിനെ സംബന്ധിച്ചും സമഗ്രമായ ക്ലാസ്സ് നടത്തി. മേലടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ  സുധിഷ് കമാർ വി.കെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികളെപ്പറ്റി സംസാരിച്ചു. മേലടി ബ്ലോക്കിന് കീഴിലെ വിവിധ പഞ്ചായത്തിലെ വ്യവസായ വകുപ്പ് ഇ.ഡി.ഇ മാരായ   അമൽജിത്ത്, നവനിത്, അബിൻ രാജ് , ഹഷ്ബി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe