പയ്യോളി: മേലടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗോപാലന്നായരുടെ രാജി ബ്ളോക്ക് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ബ്ളോക്ക് ജില്ല ഓഫീസിലുമാണ് അയച്ചത്. സിപിഎം അംഗമായ ഇദ്ദേഹത്തെ രാജി തീരുമാനത്തില്‍ നിന്നു പിന്തിരിപ്പിക്കാന് നീക്കം നടത്തുന്നുവെന്ന അഭ്യൂഹം ഉണ്ടായിരുന്നു.
പ്രസിഡന്റ് കെ.പി. ഗോപാലന്നായരുടെ രാജിക്കത്ത്
ഇന്നുച്ചക്ക് 12:50 നാണ് രാജിക്കത്ത് ബ്ളോക്ക് സെക്രട്ടറി കെ.സരുണിന് കൈമാറിയത്. ആരോഗ്യ പരമായ കാരണങ്ങള്‍ ആണ് രാജിക്ക് പിന്നിലെന്ന് ഇദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും ബ്ളോക്ക് പദ്ധതി വിഹിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. മേപ്പയൂരിലെ സിപിഎം ഘടകവുമായി ബന്ധപ്പെട്ട് പദ്ധതി വിഹിതത്തില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ നില നിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാജിയെന്ന് പറയുന്നു.
കീഴരിയൂര്‍ ബ്ളോക്ക് പഞ്ചായത്ത് ഡിവിഷന് പ്രതിനിധിയാണ് കെ.പി. ഗോപാലന് നായര്‍. ഡിസിസി സെക്രട്ടറിയായ രാജേഷ് കീഴരിയൂരിനെ 145 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇദ്ദേഹം മേലടി ബ്ളോക്ക് അംഗമാകുന്നത്.
കെ.പി.ഗോപാലൻനായർ