മേലടി ഉപജില കലോത്സവം; സ്വാഗതസംഘം രൂപീകരിച്ചു

news image
Oct 17, 2023, 4:07 pm GMT+0000 payyolionline.in

നന്തി ബസാർ : മേലടി വിദ്യാഭ്യാസ ഉപജില്ല കലോത്സവം 2023 നവംബർ 15, 16, 17, 18 തിയ്യതികളിലായി ഗവ: ഹൈസ്കൂൾ വൻമുഖത്ത് നടക്കുകയാണ്. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന്റെ ഭാഗമായി നാടിന്റെ നാനാവിഭാഗത്തിൽപ്പെട്ട ജനങ്ങളും വിവിധ സർക്കാർ വകുപ്പ് മേധാവികളും ഉൾപ്പെടെ 200 ൽ പരം അംഗങ്ങൾ പങ്കെടുത്ത സംഘാടക സമിതി രൂപീകരണ യോഗം വിദ്യാലയത്തിൽ നടന്നു. സംഘാടക സമിതി രൂപീകരണ യോഗം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി.ദുൽഖിഫിൽ മുഖ്യാതിഥിയായിരുന്നു. പി. ടി.എ.പ്രസിഡന്റ് നൗഫൽ നന്തി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സുചിത്ര .പി .ഡി സ്വാഗതം പറഞ്ഞു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, കൊയിലാണ്ടി സബ്ബ് ഇൻസ്പെക്ടർ ശൈലേഷ് എന്നിവർ സംസാരിച്ചു. മേലടി എ.ഇ.ഒ.ജാഫർ എൻ.എം.വിഷയാവതരണം നടത്തി. സനിൽകുമാർ മാസ്റ്റർ നന്ദി പറഞ്ഞു.
രക്ഷാധികാരി സമിതിയിലേക്ക് എം.പിമാർ, എം.എൽ.എ.മാർ, ജില്ലാ പഞ്ചായത്ത് മെമ്പർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ , പയ്യോളി മുൻസിപ്പൽ ചെയർമാൻ, പന്തലായനി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe