മേലൂർ ശിവക്ഷേത്രത്തിനു മുന്നിൽ അടിപ്പാത വേണം; ബിജെപി ഹൈവേ നിർമ്മാണം ഉപരോധിച്ചു

news image
Jan 18, 2023, 1:09 pm GMT+0000 payyolionline.in
കൊയിലാണ്ടി: മേലൂർ ശിവ ക്ഷേത്രത്തിനു മുന്നിൽ അടിപ്പാത നിർമ്മിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് നാഷണൽ ഹൈവേ നിർമ്മാണം ഉപരോധിച് മേലൂരിലെ ബിജെപി പ്രവർത്തകർ പ്രതിഷേധ ധർണ്ണ
 സംഘടിപ്പിച്ചു.
 ഹൈവേ നിർമ്മാണത്തിനായുള്ള 3എ നോട്ടിഫിക്കേഷൻ വന്നതിനു ശേഷം എം.പി, എം.എൽ.എ., തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നാഷണൽ ഹൈവേ അതോറിറ്റി അയച്ചുകൊടുത്ത പ്രൊപ്പോസ്ഡ് പ്ലാനിൽ  മേലൂരിലോ മറ്റു പ്രദേശങ്ങളിലോ അണ്ടർ പാസുകൾ നിർമ്മിക്കാൻ നിർദ്ദേശിക്കാതെ പ്രൊപ്പോസ്ഡ് പ്ലാൻ അതേപടി തിരിച്ചയച്ചതാണ് മേലൂർ പ്രദേശവാസികളുടെ ഇന്നത്തെ ദുരിതത്തിന് കാരണമെന്നാരോച് സംഘടിപ്പിച്ച പ്രതിഷേധ നാഷണൽ ഹൈവേയുടെ നിർമ്മാണം ഉപരോധിച് ധർണ്ണ കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷ് മാസ്റ്റർഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി അഡ്വക്കേറ്റ്  എ വി നിധിൻ സംസാരിച്ചു. വികാസ് മേലൂർ, പി എം ബൈജു,  മനോജ് കോമത്ത്കര, രജീഷ് പിലാത്തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe