മൊബൈല്‍ ഫോണ്‍കോള്‍ നിരക്ക് ഉയര്‍ത്തണമെന്ന് വൊഡാഫോണ്‍

news image
Nov 12, 2013, 3:55 pm IST payyolionline.in
ദില്ലി: മൊബൈല്‍ ഫോണ്‍ കോള്‍ നിരക്ക് വര്‍ഷം തോറും ഉയര്‍ത്തണമെന്ന് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായ വൊഡാഫോണ്‍. നിലവില സാഹചര്യത്തില്‍ നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് കമ്പനി പറയുന്നത്. രാജ്യത്തെ നാണയപ്പെരുപ്പം 8 മുതല്‍ 9 ശതമാനം വരെയായി ഉയര്‍ന്നു എന്നിട്ടും വൊഡാഫോണ്‍ ആനുപാതികമായ തോതില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും ഈ അവസ്ഥ തുടരാനാകില്ലെന്നും വൊഡാഫോണിന്റെ ഇന്ത്യയിലെ എംഡിയും സിഇഒയുമായ മാര്‍ട്ടിന്‍ പീറ്റേഴ്‌സ് പറഞ്ഞു. വര്‍ഷം തോറും നിരക്ക് ഉയര്‍ത്തണമെന്ന നിലപാടിലാണ് കമ്പനി ഇപ്പോള്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മറ്റെല്ലാ മേഖലകളിലും നിരക്ക് വര്‍ദ്ധനവ് ഉണ്ടാകുന്നത് പോലെ ടെലികോം രംഗത്തും നിരക്ക് വര്‍ദ്ധിപ്പിയ്‌ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ അവസാനത്തോട് കൂടി എയര്‍ടെല്‍, ഐഡിയ എന്നീ നെറ്റ് വര്‍ക്കുകള്‍ക്കൊപ്പം വൊഡാഫോണും 2ജി മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ 25 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിരുന്നു കമ്പനിയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന റിലയന്‍സും, എയര്‍സെല്ലും 3ജി നിരക്കുകള്‍ കുറച്ചിരുന്നു. നാണയപ്പെരുപ്പം ഉയര്‍ന്നാലും ഉപഭോക്താക്കളെ ബുദ്ധിമുട്ടിയ്ക്കുന്ന തരത്തില്‍ വൊഡാഫോണ്‍ ഇത് വരെയും ഫോണ്‍ കോള്‍ മറ്റ് സേവന നിരക്കുകള്‍ ഉയര്‍ത്തിയിട്ടില്ലെന്നും മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു. എല്ലായിപ്പോഴും ഇത്തരത്തില്‍ കുറഞ്ഞ നിരക്ക് ഈടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലാണ് ലോകത്ത് ഏറ്റവും കുറഞ്ഞ ഫോണ്‍ കോള്‍ നിരക്കെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെപ്പോലെ തന്നെ കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഫോണ്‍ കോള്‍ നിരക്ക് ചൈനയിലാണെന്നും എന്നാല്‍ ഇവിടെ മൂന്ന് ടെലികോം കമ്പനികള്‍ മാത്രമാണുള്ളതെന്നും അതിനാല്‍ തന്നെ കമ്പനികള്‍ക്ക് നഷ്ടമുണ്ടാകില്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe