ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി കൊയിലാണ്ടി ജനമൈത്രി പോലീസ്

news image
Oct 15, 2021, 5:41 pm IST

കൊയിലാണ്ടി: രാജ്യമെങ്ങും അറിവിൻ്റെ ആദ്യാക്ഷരം കുറിച്ചപ്പോൾ ഓൺലൈൻ പഠനാവശ്യത്തിന് മൊബൈൽ ഫോൺ ഇല്ലാതെ വലയുകയായിരുന്ന വിദ്യാർത്ഥിനിക്ക് കൊയിലാണ്ടി ജനമൈത്രി പോലീസ് ഫോൺ നൽകി മാതൃകയായി.

 

 

അമ്മയുടെ മരണവും പിതാവിൻ്റെ തിരോധാനത്തിലും വിഷമിക്കുന്ന കൊയിലാണ്ടി ഗവ: ഗേൾസ്  ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിക്കാണ് ഫോൺ നൽകിയത്. കൊയിലാണ്ടി സർക്കിൾ ഇന്‍സ്പെക്ടര്‍  എൻ സുനിൽ കുമാർ ആണ് ഫോൺ കൈമാറിയത്.

ജനമൈത്രി സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.പി.സുമേഷ്, സി.രാജേഷ്, ബിജു വാണിയംകുളം, ഒലീവിയ കുഞ്ഞമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. നേരത്തെ സി ഐ ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ ജനമൈത്രി പോലീസ് സഹോദരിക്ക് തയ്യൽ മെഷ്യനും മറ്റൊരു സഹോദരിക്ക് വിവാഹ ധനസഹായവും നൽകിയിരുന്നു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe