മൊബൈൽ പർച്ചേസിങ്ങിന്റെ പേരിൽ ബെംഗളൂരൂ യാത്ര; കോഴിക്കോട് മാരക ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

news image
May 15, 2023, 11:44 am GMT+0000 payyolionline.in

കോഴിക്കോട്: ബെംഗളൂരിൽ നിന്നും വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി പൂവാട്ട് പറമ്പ് സ്വദേശി കളരി പുറായിൽ സാബു എന്ന കെ.പി. ഹർഷാദ് (24) വെള്ളിപറമ്പ് സ്വദേശി പാലാട്ടു മീത്തൽ ഷംസുദീൻ (38) എന്നിവരെ നാർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻ സാഫ്) സബ് ഇൻസ്പെക്ട്ടർ എ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും ചേർന്ന് പിടികൂടി. ഇവരിൽ നിന്ന് 19.60 ഗ്രാം എംഡിഎംഎ പരിശോധനയിൽ കണ്ടെടുത്തു.

ഡപ്യൂട്ടി പോലീസ് കമ്മീഷണർ കെ. ഇ. ബൈജു ഐപിഎസിന്റെ നിർദ്ദേശ പ്രകാരം ജില്ലയിൽ ലഹരിക്കെതിരെ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും കുന്ദമംഗലം പോലീസും നടത്തിയ പരിശോധനയിലാണ് ഇവർ കുന്ദമംഗലം ബസ് സ്റ്റാൻഡിന്റെ പിൻഭാഗത്ത് നിന്ന്  മയക്കുമരുന്നുമായി അറസ്‌റ്റിലായത്. ബാഗ്ലൂരിൽ നിന്നാണ് എം ഡിഎംഎ വിൽപനക്കായി കോഴിക്കോട്ടേയ്ക്ക് കൊണ്ടുവന്നത്. ബെംഗ്ലൂരുവിൽ നിന്നും എംഡിഎംഎ വാങ്ങി ജില്ലയുടെ പല ഭാഗങ്ങളിലായി ചില്ലറ കച്ചവടം നടത്തി വരികയായിരുന്നു യുവാക്കൾ. യുവാക്കളുടെ സ്ഥിരമായുള്ള ബെംഗളൂരു സന്ദർശനത്തെ തുടർന്നാണ് പോലീസ് സംഘം നീരീക്ഷണം ആരംഭിച്ചത്.

ഇവർ ആർക്കെല്ലാമാണ് ലഹരിമരുന്ന് വിൽക്കുന്നതെന്നും ആരെല്ലാമാണ് ഉപയോഗിക്കുന്നതെന്നും കണ്ടെത്താൻ വിശദമായ അനേഷണം ആവശ്യമാണെന്ന് നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു. 2019 ൽ 10 കിലോ കഞ്ചാവുമായി ഹർഷാദിനെ ആന്ധ്രാ പോലീസ് പിടികൂടിയിരുന്നു. ഇതേത്തുടർന്ന് 3 വർഷം ജയിലിൽ ആയിരുന്നു. ഷംസുദീൻ രാമാനാട്ടുകര, പൂവാട്ടു പറമ്പ് ഭാഗങ്ങളിൽ മൊബൈൽ ഷോപ്പ് നടത്തിവരികയാണ്. മൊബൈൽ ഫോൺ പർച്ചേസിങ്ങ് എന്ന പേരിലാണ് വീട്ടിലും സുഹൃത്തുക്കളോടും ബെംഗളൂരുവിന് പോകുന്നതെന്ന് പറയുന്നത്.

ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ, കെ. അഖിലേഷ്, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ, അർജുൻ അജിത്ത്, കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അബ്ദുറഹ്മാൻ, എഎസ്ഐ ഗിരീഷ്, എ. സച്ചിത്ത് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe