പയ്യോളി: കേന്ദ്രം ഭരിക്കുന്ന മോദി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ ജനജീവിതം കൂടുതൽ കൂടുതൽ ദുസ്സഹമാക്കുന്ന സാഹചര്യത്തിൽ തൊഴിലാളിവർഗ്ഗം ഈ നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ പറഞ്ഞു.
വർഗീയത ക്കെതിരെ വർഗ്ഗഐക്യം എന്ന മുദ്രാവാക്യമുയർത്തി സിഐടിയുപയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളിയിൽ സംഘടിപ്പിച്ചമെയ്ദിന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പയ്യോളിയിൽ ആദ്യമായി സംഘടിപ്പിച്ച റാലിയിൽ നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്നു ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ നഗരം ചുറ്റി നടത്തിയ റാലി തൊഴിലാളികളിലും നാട്ടുകാരിലും ആവേശമുണർത്തി.
ബീച്ച് റോഡിൽ സമാപിച്ച റാലിയുടെ സമാപന പരിപാടിയിൽ സിഐടിയു നേതാവ് എം പി ഷിബു അധ്യക്ഷനായി. പി കെ പ്രേമനാഥ്, ടി ചന്തു മാസ്റ്റർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ കെ പ്രേമൻ സ്വാഗതവും പ്രസിഡന്റ് കെ കെ മമ്മു നന്ദിയും പറഞ്ഞു.