മോദിയുടെ കർഷക നിയമം തൊട്ട് പിണറായിയുടെ കെ റെയിൽ വരെ; കൊയിലാണ്ടിയില്‍ താരിഖ് അൻവറുമായി സംവാദം നടത്തി

news image
Nov 30, 2021, 7:23 am IST payyolionline.in

കൊയിലാണ്ടി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർഷക നിയമം തൊട്ട് പിണറായി വിജയൻ കൊണ്ടുവരുന്ന കെ.റെയിൽ പദ്ധതി വരെ വിഷയമാക്കി വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി നടത്തിയ സംവാദം ശ്രദ്ധേയമായി.

 

 

 

ജന ജാഗരൺ ചെയർമാൻ മുചുകുന്നിലെ വി.പി.ഭാസ്ക്കരൻ്റെ വസതിയിലെ ഒരുക്കിയ പന്തലിലായിരുന്നു സംവാദം. പ്രധാനമന്ത്രിയുടെ കർഷക നിയമത്തിൻ്റെയും മുഖ്യമന്ത്രിയുടെ കെ റെയിൽ പദ്ധതിയുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾക്കെതിരെ ഗാന്ധിയൻ സമരമാർഗങ്ങളിലൂടെ കോൺഗ്രസ് പ്രക്ഷോഭ സമരം ശക്തമാക്കണമെന്ന് സർവോദയ നേതാവ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ സംവാദത്തിന് തുടക്കം കുറിച്ച് പറഞ്ഞു.

 

 

 

ഇന്ത്യയുടെ മതേതര സംസ്കാരം കാത്തു സൂക്ഷിക്കാൻ കോൺഗ്രസിനേ കഴിയൂ എന്ന ന്യൂനപക്ഷങ്ങളുടെ വിശ്വാസം ബലപ്പെടുത്താൻ പൂർവാധികം ശ്രമിക്കണമെന്ന് എ.കെ.ശുഐബുൾ ഹൈതമി പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് രക്ഷ നൽകാൻ കോൺഗ്രസിനേ കഴിയൂ എന്ന രാഷ്ട്രീയ ബോധ്യം ബലപ്പെടുത്തേണ്ട കാലമാണിതെന്ന് ബിജോജിൻ്റ് ജോസഫ് അഭിപ്രായപ്പെട്ടു. ഗാന്ധിജിയെ മുന്നിൽ നിർത്തിയുള്ള ത്യാഗസന്നദ്ധമായ രാഷ്ട്രീയ പ്രവർത്തനം തിരിച്ചു കൊണ്ടുവരാനാണ് കോൺഗ്രസിനെ കാലം ഓർമിപ്പിക്കുന്നതെന്ന് പാർട്ടിയുടെ ചരിത്ര ലേഖകൻ കൂടിയായ തിക്കോടി നാരായണൻ പറഞ്ഞു.

 

 

അടിത്തട്ടു മുതൽ ആരംഭിച്ചിരിക്കുന്ന സിയുസി രാഷ്ട്രീയ സംവിധാനം കോൺഗ്രസിന് നവചൈതന്യം നൽകുന്നതായി മുൻ ഡിസിസി പ്രസിഡൻ്റ് ഇ.എം.പവിത്രൻ പറഞ്ഞു. കോൺഗ്രസിൻ്റെ ആന്തരിക വഴക്കുകൾ പാർട്ടിയിൽ ന്യൂനപക്ഷങ്ങൾക്കുള്ള സുരക്ഷാ ബോധവും ഫാസിസ്റ്റ് ശക്തികളെ നേരിടാനുള്ള കരുത്തും ദുർബലമാക്കുമെന്ന് കെ റെയിൽ സമര നേതാവും മുൻ പിഎസ് സി അംഗവുമായിരുന്ന ടി.ടി.ഇസ്മയിൽ പറഞ്ഞു.

 

 

ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു.
ഉണ്ണികൃഷ്ണൻ നമ്പൂതിരി, എടമന, കരുവഞ്ചേരി അബ്ദല്ല, പി.വി.രാജു , ആർ.നാരായണൻ, അഡ്വ കെ. അശോകൻ, ചക്കോത്ത് കുഞ്ഞമ്മദ്, ഫൈസൽ കണ്ണോത്ത്, വി.പി.ഇബ്രാഹി കുട്ടി, മഠത്തിൽ അബ്ദുറഹ്മാൻ
കോൺഗ്രസ്സ് നേതാക്കളായ അഡ്വ പി.എം നിയാസ്, എൻ.സുബ്രമണ്യൻ, യു രാജീവൻ, വി.പി.ഭാസ്കരൻ, രാജേഷ് കീഴരിയൂർ, രൂപേഷ് കൂടത്തിൽ എന്നിവരും പങ്കെടുത്തു.

 

സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ള രാഷ്ട്രീയ സാമൂഹിക നേതാക്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നുവെന്നും എല്ലാവരേയും പരിഗണിച്ച് കൊണ്ട് സർവ സ്വീകാര്യമായ രീതിയിൽ പാർട്ടിയെ സജ്ജമാക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ  പറഞ്ഞു.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe