27
Tuesday
Oct 2020
Home > ആര്യകല്‍പ

മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഡിജിറ്റലൈസേഷന്‍: തുരങ്കംവെച്ചത് ഉദ്യോഗസ്ഥനെന്ന് ഷാഫി പറമ്പില്‍

Saturday 17 OCTOBER 2020

പാലക്കാട്: പാലക്കാട്ടെ മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഡിജിറ്റലൈസേഷന്‍ പദ്ധതിക്ക് തുരങ്കം വെച്ചത് ഐ.ടി അറ്റ് സ്‌കൂള്‍ ഉദ്യോഗസ്ഥനെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് തനിക്കെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഡിജിറ്റല്‍ സ്‌കൂള്‍ പട്ടികയില്‍ മോയന്‍സ് സ്‌കൂള്‍ ഇടംപിടിക്കാതെ പോയതിന് പിന്നാലെയാണ് എംഎല്‍എ രംഗത്തെത്തിയത്..

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മോയന്‍സ് സ്‌കൂളിലെ ഡിജിറ്റലൈസേഷന്‍ പദ്ധതി എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുകയായിരുന്നു. എന്നാല്‍, പദ്ധതി ഇനിയും പൂര്‍ത്തിയായിട്ടില്ല. ഫണ്ട് ഏകദേശം ചെലവാക്കിയിട്ടും പദ്ധതി പൂര്‍ത്തിയായിട്ടില്ലെന്ന് സിപിഎം അടക്കം വിമര്‍ശനമുന്നയിച്ചിരുന്നു. ഈ പദ്ധതി നിലനില്‍ക്കുന്നതിനാലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഡിജിറ്റല്‍ സ്‌കൂള്‍ പട്ടികയില്‍ മോയന്‍സ് സ്‌കൂള്‍ ഇടം പിടിക്കാതെ പോയത്.

ശ്രീനാരായണ ഭജനമഠം ഗവ: യു പി സ്കൂളിൽ പുതിയ കെട്ടിടം; എംഎല്‍എ ശിലാസ്ഥാപനം നടത്തി‍

Tuesday 27 OCTOBER 2020

പയ്യോളി: നഗരസഭയിലെ മേലടി ശ്രീ നാരായണ ഭജനമഠം ഗവ: യു പി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. കെ ദാസൻ എം എൽ എ യുടെ 2018-19 വർഷത്തെ ആസ്തിവികസനനിധിയിൽ നിന്നും 90ലക്ഷംരൂപചെലവഴിച്ചാണ് കെട്ടിടംനിർമ്മിക്കുന്നത്. കെ ദാസൻ എം എൽ എ ശിലാസ്ഥാപനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ വി ടി ഉഷ അധ്യക്ഷയായി.
വൈസ് ചെയർമാൻ കെ വി ചന്ദ്രൻ ,വിദ്യാഭ്യാസസ്ഥിരം സമിതി ചെയർപേഴ്സൺ ഉഷ വളപ്പിൽ, യു പി ഫിറോസ്, ടി പി വിജയി, കെ കെ പ്രേമൻ, എസ് എം സി ചെയർമാൻ ബിജു, പി എം ഹരിദാസൻ , വളപ്പിൽ വിനായകൻ, സദക്കത്തുള്ള കോട്ടയ്ക്കൽ, സി കെ ഗോപാലൻ, ടി പി ലത്തീഫ് എന്നിവർ സംസാരിച്ചു.
പ്രധാനാദ്ധ്യാപകൻ കെ പി ചന്ദ്രൻ സ്വാഗതവും പി ടി എ പ്രസിഡന്റ്
ഇ വി സാജിദ് നന്ദിയും പറഞ്ഞു.

മേലടി ശ്രീനാരായണ ഭജനമഠം ഗവ:യു പി സ്കൂളിന്റെ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം കെ ദാസൻ എം എൽ എ നിർവ്വഹിക്കുന്നു

 

error: Content is protected !!