വാഹന പരിശോധനക്കിടെ മോഷ്ടിച്ച ടിപ്പർ സാഹസികമായി പിടികൂടി എലത്തൂർ പോലീസ്; ഒരാൾ പിടിയിൽ

news image
Sep 18, 2021, 9:33 pm IST
കൊയിലാണ്ടി: മോഷ്ടിച്ച ടിപ്പർ എലത്തൂർ പോലീസ് സാഹസികമായി പിടികൂടി ഒരാൾ പിടിയിൽ.  നാലുകുടി പറമ്പിൽ അബ്ബാസ് (30) ആണ് പിടിയിലായത്. കോഴിക്കോട്  മലാപ്പറമ്പിൽ നിർത്തിയിട്ട KL578485 നമ്പർ ടിപ്പറാണ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി നിർത്തിയിട്ടതായിരുന്നു. ടിപ്പർ സംബന്ധിച്ച് ചേവായൂർ പോലീസ് സ്റ്റേഷനിൽ പരാതിയുണ്ട്. ശനിയാഴ്ച എലത്തൂർ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ അത് വഴി പോവുകയായിരുന്ന ടിപ്പറിന് കൈകാണിച്ചെങ്കിലും നിർത്താതെ പോവുകയായിരുന്നു.
സംശയം തോന്നിയ പോലീസ് ടിപ്പറിനെ പിൻതുടർന്നു. പിന്നീട് സിനിമാ സ്റ്റൈലിൽ ടിപ്പർ പറക്കാൻ തുടങ്ങി. ഓട്ടത്തിനിടയിൽ നിരവധി വാഹനങ്ങളെ  ഇടിച്ചു തെറിപ്പിച്ചായിരുന്നു ടിപ്പറിൻ്റെ പരക്കം പാച്ചിൽ. നിരവധി പേർക്ക് പരിക്കേറ്റു. പാവങ്ങാട് വഴി കയറി പുതിയങ്ങാടിയിലൂടെ വെസ്റ്റ്ഹിൽ ചുങ്കം വഴി കടന്ന് ഒടുവിൽ ബിലാത്തികുളം അമ്പലത്തിൻ്റെ മുൻവശം ഇടിച്ചു നിർത്തുകയായിരുന്നു. ഓടാൻ ശ്രമിച്ച അബ്ബാസിനെ എലത്തൂർ പോലീസ് മല്ലയുദ്ധത്തിലൂടെ കീഴ്പ്പെടുത്തി.  പ്രതിയേയും ടിപ്പറിനെയും ചേവായൂർ  പോലീസിന് കൈമാറി.  പ്രിൻസിപ്പാൾ എസ്ഐ കെ.ആർ.രാജേഷ്, അഡീഷണൽ എസ്.ഐ. കെ.രാജീവ്, സുഗീഷ്, സി.പി.ഒ. സുർജിത്ത് തുടങ്ങിയവരാണ് സാഹസിക റെയ്ഡിൽ ഉണ്ടായിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe