മ്യാൻമറിൽ സൈന്യം ജനാധിപത്യ പ്രവർത്തകരുടെ വധശിക്ഷ നടപ്പാക്കി

news image
Jul 25, 2022, 4:00 pm IST payyolionline.in

നായ്പിഡൊ: മ്യാൻമറിൽ രണ്ട് ജനാധിപത്യ പ്രവർത്തകരുടെ വധശിക്ഷ നടപ്പാക്കിതായി മ്യാൻമർ സൈനിക ഭരണകൂടം. കോ ജിമ്മി (53), കോ ഫിയോ സിയ താവ് (41) എന്നിവരെയും മറ്റ് രണ്ട് പേരെയുമാണ് വധിച്ചത്. പുറത്താക്കപ്പെട്ട മുൻ പ്രസിഡന്‍ ഓങ് സാൻ സൂചിയുടെ അനുയായി ആയിരുന്നു താവ്. ഇവരുടെ വധശിക്ഷയ്‌ക്കെതിരായ അപ്പീലുകൾ ജൂണിൽ തള്ളിയിരുന്നു. തുടർന്ന് പെട്ടെന്ന് ശിക്ഷ നടപ്പാക്കുകയായിരുന്നു.

സൈന്യത്തിനെതിരെ സമരങ്ങൾ നടത്തിയതിനാണ് ഇവരെ മ്യാന്മർ സൈന്യം തടങ്കലിലാക്കിയത്. ജനുവരിയിൽ ആണ് ഇവർക്ക് വധശിക്ഷ വിധിച്ചത്.


Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe