മണിപ്പൂർ വംശഹത്യ : ഭരണകൂട ഗൂഢാലോചനക്കെതിരെ നാടക് കൊയിലാണ്ടിയുടെ പ്രതിഷേധം

news image
Jul 26, 2023, 5:37 am GMT+0000 payyolionline.in

കൊയിലാണ്ടി:  മണിപ്പൂരിലെ ഭരണകൂട സ്പോൺസേർഡ് കലാപത്തിനെതിരെ കൊയിലാണ്ടിയിൽ
നാടകക്കാരുടെ പ്രതിഷേധം. ഇന്ത്യയുടെ പാർലിമെൻ്റ് വിഷയം ചർച്ച ചെയ്യണമെന്നും ഒരു സർവ്വകക്ഷി സംഘം മണിപ്പൂർ സന്ദർശിക്കണമെന്നും നാടക് ആവശ്യപ്പെട്ടു . തെരുവുകൾ കത്തുമ്പോൾ  മനുഷ്യരക്തത്താൽ കുതിരുമ്പോൾ നിശ്ശബ്ദ പാലിക്കുന്ന ഭരണകൂടം ജനാധിപത്യത്തിന് അപമാനമാണ് .
ചന്ദ്രശേഖരൻ തിക്കോടി, വിജയരാഘവൻ ചേലിയ, ഡോ.സോമൻ കടലൂർ ,നാടക് ജില്ലാ സെക്രട്ടി എൻ.വി ബിജു, സജീവ് കീഴരിയൂർ ,രവീന്ദ്രൻ മുചുകുന്നു, എന്നിവർ സംസാരിച്ചു. പോസ്റ്റർ പ്രദർശനവും പ്രതിഷേധ പ്രകടനവും നടന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe