യാത്രക്കാരിയുടെമേൽ മൂത്രമൊഴിച്ച സംഭവം: പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

news image
Jan 6, 2023, 11:56 am GMT+0000 payyolionline.in

ന്യൂഡൽഹി: വിമാനത്തിൽ വയോധികയായ യാത്രക്കാരിയുടെമേൽ മ​ദ്യപിച്ച് ലക്കുകെട്ട സഹയാത്രികൻ മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.  മുംബൈ വ്യാപാരി ഷങ്കർ മിശ്രയ്‌ക്കായാണ് ഡൽഹി പൊലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. അമേരിക്കന്‍ സാമ്പത്തിക സേവന സ്ഥാപനത്തിന്‍റെ വൈസ് പ്രസിഡന്‍റാണ് ശങ്കര്‍ മിശ്ര. ഇയാൾ രാജ്യം വിടുന്നത് തടയണമെന്നും ഡൽഹി പോലീസ് ആവശ്യപ്പെട്ടു.

സ്ത്രീത്വത്തെ അപമാനിക്കൽ, ബലപ്രയോഗം, പൊതു ഇടത്തിൽ അപമര്യാദയായി പെരുമാറൽ, എയർക്രാഫ്റ്റ് ചട്ടലംഘനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേ‌സെടുത്തത്.

നവംബർ 26നാണ്‌ വിവാദമായ സംഭവം. ന്യൂയോർക്ക്‌ –ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ ബിസിനസ്‌ ക്ലാസിൽ സഞ്ചരിച്ച ഷങ്കർ മിശ്ര എഴുപതുകാരിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe