കു​വൈ​ത്തി​ലേ​ക്ക്​ യാത്രക്കാരുടെ കുറവ്; വിമാന യാത്രനിരക്ക് താഴുന്നു

news image
Oct 31, 2021, 6:34 pm IST

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​ഞ്ഞു​വ​രു​ന്നു. അ​ടി​യ​ന്ത​രാ​വ​ശ്യ​ക്കാ​രെ​ല്ലാം ഉ​യ​ർ​ന്ന നി​ര​ക്ക്​ ന​ൽ​കി വ​ന്നു​ക​ഴി​ഞ്ഞ​തും മ​റ്റു​ള്ള​വ​ർ വീ​ണ്ടും നി​ര​ക്ക്​ കു​റ​യു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​തു​മാ​ണ്​ വി​ല കു​റ​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​ന ശേ​ഷി ക​ഴി​ഞ്ഞ ആ​ഴ്​​ച മു​ത​ൽ പൂ​ർ​ണ​തോ​തി​ലാ​ക്കി​യി​രു​ന്നു. അ​തി​നു​ശേ​ഷം വി​മാ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും താ​ര​ത​മ്യേ​ന വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, വ​ലി​യ തോ​തി​ലു​ള്ള തി​ര​ക്കാ​യി​ട്ടി​ല്ല. വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​ന ശേ​ഷി പൂ​ർ​ണ​തോ​തി​ലാ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ ശേ​ഷ​മു​ള്ള അ​ഞ്ചു​ദി​വ​സ​ത്തി​ൽ 65,759 പേ​ർ യാ​ത്ര ചെ​യ്​​തു. 28,228 പേ​ർ കു​വൈ​ത്തി​ലേ​ക്ക്​ വ​ന്ന​പ്പോ​ൾ 31,516 പേ​ർ പു​റ​ത്തു​പോ​യി. നേ​ര​ത്തെ പ്ര​തി​ദി​നം 10,000 യാ​ത്ര​ക്കാ​ർ എ​ന്ന​താ​യി​രു​ന്നു പ​രി​ധി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വ​ന്ന വി​മാ​ന​ങ്ങ​ളി​ൽ സീ​റ്റ്​ ഒ​ഴി​വു​ണ്ടാ​യി​രു​ന്നു. 30,000ത്തി​ൽ താ​ഴെ​യാ​ണ്​ ഇ​പ്പോ​ൾ ടി​ക്ക​റ്റ്​ നി​ര​ക്ക്. അ​ടു​ത്ത​യാ​ഴ്​​ച മു​ത​ൽ വീ​ണ്ടും കു​റ​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഒ​ക്​​ടോ​ബ​ർ 31ന്​ 28,000 ​രൂ​പ​യാ​ണ്​ എ​യ​ർ ഇ​ന്ത്യ​യു​ടെ കു​വൈ​ത്തി​ലേ​ക്കു​ള്ള നി​ര​ക്ക്. ന​വം​ബ​ർ അ​ഞ്ചി​ന്​ 26,500 രൂ​പ​യാ​ണ്​ ക​ണ്ണൂ​രി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക്​ ഗോ ​എ​യ​ർ നി​ര​ക്ക്​ കാ​ണി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ടു​നി​ന്നും കൊ​ച്ചി​യി​ൽ​നി​ന്നും ക​ണ്ണൂ​രി​ൽ​നി​ന്നു​മെ​ല്ലാം ടി​ക്ക​റ്റ്​ കി​ട്ടാ​നു​ണ്ട്.

ക​ഴി​ഞ്ഞ മാ​സം ഒ​രു ല​ക്ഷ​ത്തി​ന്​ മു​ക​ളി​ലാ​യി​രു​ന്ന ടി​ക്ക​റ്റ്​ നി​ര​ക്കാ​ണ്​ മൂ​ന്നി​ലൊ​ന്നി​നേ​ക്കാ​ൾ കു​റ​ഞ്ഞ​ത്. പ്ര​തി​സ​ന്ധി​ക​ളു​ടെ​യും അ​നി​ശ്ചി​ത​ത്വ​ങ്ങ​ളു​ടെ​യും നീ​ണ്ട നാ​ളു​ക​ൾ​ക്ക്​ ശേ​ഷം നാ​ട്ടിൽ​നി​ന്ന്​ വ​ലി​യ പ്ര​യാ​സ​മി​ല്ലാ​തെ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ങ്ങി​യ​ത്​ ആ​ശ്വാ​സ​മാ​ണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe