യാത്രാമധ്യേ മദ്യപിച്ചെത്തിയ യാത്രക്കാരൻ വിമാനജീവനക്കാരിയെ കടിച്ചു; കൈക്ക് പരുക്ക്

news image
Jan 17, 2024, 1:29 pm GMT+0000 payyolionline.in

ടോക്കിയോ: മദ്യപിച്ചെത്തിയ യാത്രക്കാരൻ യാത്രാമധ്യേ വിമാനത്തിലെ ജീവനക്കാരിയെ കടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. 55 വയസ്സുള്ള അമേരിക്കൻ പൗരനാണ് മദ്യലഹരിയിൽ ഫ്ലൈറ്റ് അറ്റന്റന്റായ യുവതിയുടെ കയ്യിൽ കടിച്ചത്.  അക്രമിയുടെ പല്ലുകൊണ്ട് യുവതിയുടെ കൈയ്ക്കു പരുക്കേറ്റതായി വിമാന അധികൃതർ അറിയിച്ചു. യുഎസിലേക്കു പുറപ്പെട്ട ആൾ നിപ്പോൺ എയർവേയ്സ് വിമാനത്തിലായിരുന്നു സംഭവം.

വിമാനത്തിൽ 159 യാത്രക്കാരുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് ഹനേഡ വിമാനത്താവളത്തിലേക്കു തിരിച്ചിറങ്ങിയ വിമാനത്തിൽനിന്ന് അക്രമിയെ പൊലീസിനു കൈമാറി. എന്നാൽ വിമാനത്തിൽ സംഭവിച്ച കാര്യങ്ങള്‍ ഓർക്കുന്നില്ലെന്നാണ്  കസ്റ്റഡിയിലെടുത്തയാൾ പൊലീസിനോടു പറഞ്ഞത്.

സമൂഹമാധ്യമത്തിലെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഒരു സോംബി സിനിമ പോലയാണ് തോന്നുന്നതെന്ന രീതിയിലുള്ള കമന്റുകളും സമൂഹമാധ്യമങ്ങളിലെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe