യാത്രാ നിബന്ധനകൾ: പ്രവാസി ദ്രോഹ നടപടികൾ കേന്ദ്രം അവസാനിപ്പിക്കണം; ഓർമ

news image
Feb 24, 2021, 12:43 pm IST

ദുബായ്‌: ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ യാത്ര സംബന്ധിച്ച്  കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ നിബന്ധനകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ‘ഓർമ’ രംഗത്ത്.  ഇന്നുമുതൽ ഇന്ത്യയിലേക്ക് എത്തുന്ന കുട്ടികൾ അടക്കം എല്ലാവരും ആർ ടി പി സി ആർ ടെസ്റ്റ് എടുക്കണമെന്നും അവിടെ എത്തിയാൽ എയർ പോർട്ടിൽ വച്ച് വീണ്ടും ടെസ്റ്റ് എടുക്കണമെന്നുമുള്ള കേന്ദ്രസർക്കാർ നിബന്ധന പ്രവാസികളോടുള്ള ദ്രോഹമാണെന്ന് ‘ഓർമ’യുടെ സെക്രട്ടറി സജീവൻ കെ വിയും പ്രസിഡണ്ട്‌ അൻവർ ഷാഹിയും  അഭിപ്രായപ്പെട്ടു.

 

വിദേശരാജ്യങ്ങളിൽ എത്തുന്നവർ 3000 രൂപയോളം കൊടുത്താണ്‌ 72 മണിക്കൂറിനുമുൻപ്‌  കൊറോണ ടെസ്റ്റ്‌ ചെയ്യുന്നത്‌. ആ ടെസ്റ്റുമായി എത്തുന്നവർ ഇന്ത്യയിലെ എയർപ്പോർട്ടിൽ ഇറങ്ങുമ്പോൾ  വീണ്ടും 1700 രൂപകൊടുത്ത്‌ ടെസ്റ്റ്‌ ചെയ്യുന്നതിൽ എന്ത്‌ അർത്ഥമാണുള്ളത്‌ എന്നും ‘ഓർമ’ ഭാരവാഹികൾ ചോദിച്ചു.

എല്ലാകാലത്തും പ്രവാസികളുടെ പ്രശ്നങ്ങളെ അനുഭാവപൂർവ്വം പരിഗണിച്ചിട്ടുള്ള കേരള സർക്കാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി ഈ പ്രവാസി ദ്രോഹനടപടിയിൽ നിന്ന് പ്രവാസികളെ മോചിപ്പിക്കണമെന്ന് ‘ഓർമ’ കേരള സർക്കാരിനോട്‌ അഭ്യർത്ഥിച്ചു.

കേന്ദ്ര സർക്കാറിന്റെ പ്രവാസി ദ്രോഹ നടപടികളിൽ ശക്തമായ പ്രതിഷേധം ഉയർത്തികൊണ്ടുവരാൻ എല്ലാ പ്രവാസികളും തയ്യാറാകണമെന്ന് ലോക കേരളസഭാംഗവും ‘ഓർമ’ രക്ഷാധികാരിയുമായ എൻ കെ കുഞ്ഞുമുഹമ്മദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe