അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,950 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ചികിത്സയിലായിരുന്ന 2,218 പേര് ഇന്ന് രോഗമുക്തരായി. മൂന്ന് പേര് കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു.224,704 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 201,396 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.