യുഎഇ കമ്പനിക്കു എയര്‍ഇന്ത്യയുടെ അഞ്ച്‌ വിമാനങ്ങള്‍ വില്‍ക്കാന്‍ തീരുമാനം

news image
Oct 28, 2013, 4:50 pm IST payyolionline.in

കോഴിക്കോട്‌: എയര്‍ഇന്ത്യയുടെ വിമാനങ്ങള്‍ യുഎഇ കമ്പനിക്കു വില്‍ക്കാന്‍ തീരുമാനം. സൗകര്യപ്രദമായി സര്‍വീസ്‌ നടത്താന്‍ കഴിയാത്ത അഞ്ചു വിമാനങ്ങളാണ്‌ യുഎഇ വിമാനക്കമ്പനിയായ എത്തിഹാദ്‌ എയര്‍വേസിനു വില്‍ക്കാന്‍ എയര്‍ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്‌. വൈഡ്‌ ബോഡി ബോയിംഗ്‌ ലോംഗ്‌ റേഞ്ച്‌ വിഭാഗത്തില്‍പെട്ട 777-200 വിമാനങ്ങളാണു കൈമാറുന്നത്‌. ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവയ്‌ക്കല്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്നു.

അടുത്ത മാര്‍ച്ചോടെ വിമാനം എത്തിഹാദിനു കൈമാറാന്‍ തീരുമാനിച്ചതായാണു വിവരം. വിമാനങ്ങള്‍ ഏറ്റെടുത്ത്‌ അബുദാബി-ലോസ്‌ഏഞ്ചല്‍സ്‌ റൂട്ടില്‍ 1737 കിലോ മീറ്റര്‍ നോണ്‍ സ്റ്റോപ്പ്‌ സര്‍വീസാക്കി മാറ്റാനാണ്‌ എത്തിഹാദ്‌ ആലോചിക്കുന്നത്‌. അതേസമയം, 150 പേര്‍ക്കു സഞ്ചരിക്കാവുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള വിമാനങ്ങള്‍ നിലനിര്‍ത്തികൊണ്‌ടാണ്‌ ആറുവര്‍ഷം മാത്രം പഴക്കമുള്ള വിമാനങ്ങള്‍ വില്‍ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്‌. കാലപ്പഴക്കം കാരണമാണു വിമാനങ്ങള്‍ വില്‍ക്കുന്നതെന്നാണ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe