യുഎസിൽ 2 വീടുകളിൽ വെടിവയ്പ്; 7 മരണം, ആയുധങ്ങളുമായി കാറിൽ കടന്നുകളഞ്ഞ് പ്രതി

news image
Jan 23, 2024, 5:16 am GMT+0000 payyolionline.in

ഷിക്കാഗോ: യുഎസിൽ ഷിക്കാഗോയ്ക്ക് സമീപം രണ്ട് വീടുകളിലുണ്ടായ വെടിവയ്‌പിൽ ഏഴു പേർ കൊല്ലപ്പെട്ടു. ജോലിയറ്റിലെ വെസ്റ്റ് ഏക്കേർസ് റോ‍ഡിലെ 2200 ബ്ലോക്കിലാണു സംഭവം. റോമിയോ നാൻസ് എന്നയാളാണു പ്രതി. കൊലപാതകത്തിനു പിന്നാലെ ഇയാൾ സംഭവസ്ഥലത്തുനിന്നു  കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു.

കൊലപാതകങ്ങൾ നടന്ന സ്ഥലത്തിനടുത്തു തന്നെയാണു പ്രതി താമസിച്ചിരുന്നത്. സംഭവത്തിനു പിന്നാലെ സ്ഥലത്തുനിന്നു ചുവപ്പ് വാഹനത്തിൽ കടന്നുകളഞ്ഞ ഇയാളുടെ പക്കൽ ആയുധങ്ങൾ ഉണ്ടെന്നു പൊലീസ് മുന്നറിയിപ്പു നൽകി. നാൻസിനെക്കുറിച്ചു വിവരം ലഭിക്കുന്നവർ വിവരം കൈമാറണമെന്നും നിർദേശമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe