കൊയിലാണ്ടി: യുവ കലാസാഹിതി കൊയിലാണ്ടി മണ്ഡലം സമ്മേളനം ഡോക്ടർ ശശികുമാർ പുറമേരി ഉദ്ഘാടനം ചെയ്തു .കെ .ശശിധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ഇ .കെ അജിത്ത്, ഇബ്രാഹിം തിക്കോടി, അഡ്വ. സുനിൽ മോഹൻ , കായലാട്ട് ഗിരിജ ,രാഗം മുഹമ്മദലി, ദിനേശൻ സാഹിതി എന്നിവർ സംസാരിച്ചു .
ഭാരവാഹികളായി ഗിരിജ കായലാട്ട് -പ്രസിഡണ്ട്, സി.സി ഗംഗാധരൻ, ഇബ്രാഹിം തിക്കോടി -വൈസ് പ്രസിഡണ്ടുമാർ ,പ്രദീപ് കണിയാരിക്കൽ -സെക്രട്ടറി, വിനീത് തിക്കോടി, ബാബു പഞ്ഞാട്ട് -ജോ.സെക്രട്ടറിമാർ, ഉത്തമൻ പയ്യോളി -ട്രഷറർജില്ലാ സമ്മേളനം 18, 19 തീയതികളിൽ ബാലുശ്ശേരിയിൽ വെച്ച് നടക്കും. 18 ന് സാംസ്കാരിക സമ്മേളനവും, 19ന് പൊതു സമ്മേളനവുമായിരിക്കും നടക്കുക.