‘യുവതരംഗം 22’; പയ്യോളിയിൽ യൂത്ത് കോൺഗ്രസ്‌ ലോഗോ പ്രകാശനം ചെയ്തു

news image
Jul 25, 2022, 10:25 pm IST payyolionline.in

 

പയ്യോളി :  യൂത്ത് കോൺഗ്രസ്‌ പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളി നഗരസഭയിലെ മുഴുവൻ വാർഡുകളിലും യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി രൂപീകരിക്കുന്നതിന്റെ ഭാഗമായി മുൻസിപ്പൽ തല പരിപാടി ‘യുവതരംഗം 22’ ന്റെ ലോഗോ പ്രകാശനം ചെയ്തു.

യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽകിഫിൽ പ്രകാശനം ചെയ്തു. സനൂപ് കോമത്ത്‌ അധ്യക്ഷൻ വഹിച്ചു. മഠത്തിൽ നാണു മാസ്റ്റർ, നിധിൻ പൂഴിയിൽ, മുജേഷ് ശാസ്ത്രി, ശരണ്യ ഷനിൽ, അനഘ നിധിൻ, സുദേവ് കിഴുർ, ഷനിൽ ഇരിങ്ങൽ, ഒ.ടി ജാഷിർ, വിപിൻ വേലായുധൻ തുടങ്ങിയവർ നേതൃത്യം നൽകി. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനും കലാകാരനും ആയ നിജേഷ് മൂരാട് ആണ് ലോഗോ തയ്യാറാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe