യുവതിക്കുനേരെ ക്രൂരമായ ആള്‍ക്കൂട്ട വിചാരണയും പീഡനവും, 4 പേര്‍ അറസ്റ്റിൽ; സംഭവം തെലങ്കാനയിൽ

news image
Jun 23, 2024, 7:07 am GMT+0000 payyolionline.in
ബെംഗളൂരു: തെലങ്കാനയിലെ നാഗർകു‍ർണൂലിൽ ഗോത്രവനിതക്ക് നേരെ ക്രൂരമായ ആൾക്കൂട്ട വിചാരണയും പീഡനവും. യുവതിയുടെ മുഖത്തും കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പൊടിയിട്ടശേഷം ക്രൂരമായി മർദ്ദിച്ചു. മറ്റൊരു തവണ ഇവരുടെ സാരിയിൽ ഡീസലൊഴിച്ച് കത്തിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഇവരുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പൊള്ളലേറ്റു. രണ്ട് തവണയായി ബന്ധുക്കളും അയൽവാസികളും അടങ്ങുന്ന ആൾക്കൂട്ടം ഇവരെ മർദ്ദിച്ചതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

ജൂൺ ആദ്യവാരമാണ് സംഭവങ്ങൾ നടന്നത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇന്നലെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ചെഞ്ചു എന്ന ഗോത്ര വിഭാഗത്തിൽ പെട്ട സ്ത്രീയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. വീഡിയോ പുറത്തുവന്നതോടെ തെലങ്കാന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ ഇരയായ യുവതിയുടെ സഹോദരിയും സഹോദരീഭർത്താവുമടക്കം നാല് പേർ അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു.മോഷണം നടത്തിയെന്നാരോപിച്ചായിരുന്നു വിചാരണയും പീഡനവും നടന്നത്. സഹോദരിയടക്കമുള്ളവർ സദാചാര പൊലീസിങ് നടത്തിയെന്ന് യുവതി പരാതിയിൽ പറയുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe