യുവതിയുടെ ആത്മഹത്യ; ‘പുഷ്‍പ’യിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ അറസ്റ്റില്‍

news image
Dec 7, 2023, 12:41 pm GMT+0000 payyolionline.in

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തെലുങ്ക് നടന്‍ ജഗദീഷ് പ്രതാപ് ഭണ്ഡാരി അറസ്റ്റില്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്‍റെ ദുരൂഹ മരണത്തില്‍ ഐപിസി 174-ാം വകുപ്പ് അനുസരിച്ചാണ് ജഗദീഷ് പ്രതാപ് അറസ്റ്റില്‍ ആയിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു യുവതിയുടെ ആത്മഹത്യ.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവതിയുമായി അടുപ്പത്തിലായിരുന്നു ജഗദീഷ്. എന്നാല്‍ തങ്ങളുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ബന്ധം അവസാനിപ്പിക്കുകയായിരുന്നു ഇരുവരും. ബന്ധത്തിലായിരുന്ന സമയത്ത് പകര്‍ത്തിയ ചില ചിത്രങ്ങള്‍ കാട്ടി, അവ പുറത്തുവിടുമെന്ന് പറഞ്ഞ് ജഗദീഷ് യുവതിയെ സ്ഥിരമായി ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നവംബര്‍ 29 ന് ആയിരുന്നു യുവതിയുടെ ആത്മഹത്യ. അതേസമയം ആരോപണങ്ങളോടുള്ള നടന്‍റെ പ്രതികരണം ഇനിയും വന്നിട്ടില്ല.

2019 മുതല്‍ അഭിനയരംഗത്തുള്ള ജഗദീഷ് പ്രതാപ് ഭണ്ഡാരി അല്ലു അര്‍ജുന്‍ നായകനായ പുഷ്പയിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ അല്ലു അവതരിപ്പിച്ച പുഷ്പയുടെ അടുത്ത സഹായിയായ കേശവ എന്ന കഥാപാത്രത്തെയാണ് ജഗദീഷ് പ്രതാപ് അവതരിപ്പിച്ചത്. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിലും നടന് വേഷമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe