യുവതിയ കൊലപ്പെടുത്തി ഹൃദയം മുറിച്ചെടുത്ത് കറിവെച്ച് വിളമ്പി, ശേഷം ബന്ധുക്കളെയും കൊലപ്പെടുത്തി

news image
Mar 17, 2023, 9:34 am GMT+0000 payyolionline.in

ലോസ് ആഞ്ചലസ്: അമേരിക്കയിൽ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. യുവതിയെ കൊലപ്പെടുത്തി ഹൃദയം മുറിച്ചെടുത്ത് കിഴങ്ങുമായി ചേർത്ത് കറിവെച്ച് വിളമ്പിയ ശേഷം ബന്ധുക്കളെയും കൊലപ്പെടുത്തിയ കേസിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ബന്ധുവിനെയും നാലുവയസുകാരിയെയുമടക്കം മൂന്ന് പേരെയാണ് ഇയാൾ ദാരുണമായി കൊലപ്പെടുത്തിയത്. കേസിൽ ഓക്‌ലഹോമ സ്വദേശിയായ ലോറന്‍സ് പോള്‍ ആന്‍ഡേഴ്സണെയാണു (44) കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്. ഇയാളെ ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ചു.

 

2021ലാണ് ഇയാള്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം നടത്തിയത്. ആൻഡ്രിയ ബ്ലാന്‍കെന്‍ഷിപ്പ് (41) എന്ന യുവതിയെ ആദ്യയം കൊലപ്പെടുത്തിയ ലോറന്‍സ്, യുവതിയുടെ ഹൃദയം മുറിച്ചെടുത്ത് ബന്ധുവിന്റെ വീട്ടിലെത്തി ഉരുളക്കിഴങ്ങു ചേർത്തു പാകം ചെയ്തു. ശേഷം ബന്ധു ലിയോൺ പൈ(67)ക്കും ഭാര്യ ഡെല്‍സിക്കും ഈ കറി വിളമ്പി. പിന്നീട് ലിയോണിനെയും അദ്ദേഹത്തിന്റെ നാല് വയസുകാരിയായ കൊച്ചുമകള്‍ കേയസ് യേറ്റ്സിനെയും കൊലപ്പെടുത്തുകയും ചെയ്തു.  നേരത്തെ മയക്കുമരുന്ന് കേസിൽ പിടിയിലായ ഇയാളെ 20 വർഷത്തിന് ശിക്ഷിച്ചിരുന്നു. 2019ൽ ശിക്ഷാ ഇളവ് നേടി പുറത്തിറങ്ങിയ ശേഷമാണ് ക്രൂരമായ കൊലപാതകം നടത്തിയത്.ക്ഷമിക്കാന്‍ പറ്റുന്ന കുറ്റമല്ല ലോറന്‍സിന്റേതെന്നും പുറംലോകം കാണാന്‍ ഇയാൾ അര്‍ഹനല്ലെന്നും വിധിന്യായത്തില്‍ ജഡ്ജി വ്യക്തമാക്കി. ക്രൂരകൊലപാതകത്തിന്റെ വിവരങ്ങള്‍ കണ്ട് ആഴ്ചകളോളം തന്റെ ഉറക്കം വരെ നഷ്ടപ്പെട്ടുവെന്ന് ജഡ്ജി പറഞ്ഞു. ഇയാൾക്ക് പരോൾ നൽകിയ ജയിൽ അധികൃതർക്കെതിരെയും നടപടി സ്വീകരിക്കും. അബദ്ധത്തിൽ ആണ് ഇയാൾ പരോൾ നേടിയവരുടെ പട്ടികയിൽ ഉൾപ്പെട്ടതെന്നും ആരോപണമുയർന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe