യു.എ.ഇയിൽ കോവിഡ് വാക്സിനുകൾ ഇനി ഫാർമസികളിലും

news image
Sep 26, 2022, 2:36 pm GMT+0000 payyolionline.in

 

ദുബൈ: കോവിഡ്​, ഇൻഫ്ലുവൻസ പ്രതിരോധ വാക്സിനുകളൾ യു.എ.ഇയിലെ ഫാർമസികൾ വഴിയും വിതരണം തുടങ്ങുന്നു. ഇരു വാക്സിനുകളും ഉടൻ ഫാർമസികളിലെത്തുമെന്ന്​ യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. താമസക്കാർക്ക്​ ഫാർമസികളിൽ നിന്ന്​ വാക്സിനുകൾ വാങ്ങി സ്വയം ഉപയോഗിക്കാൻ കഴിയും.

അതേസമയം, അധികൃതർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിച്ച്​ വേണം ഉപയോഗിക്കാൻ. കോവിഡ്​, ഇൻഫ്ലുവൻസ വാക്സിനുകൾ ഒന്നിച്ച് എടുക്കാം. നേരത്തെ, ഒരു വാക്സിൻ എടുത്ത്​ രണ്ടാഴ്ച കഴിഞ്ഞാലെ അടുത്ത വാക്സിൻ എടുക്കാവൂ എന്ന്​ നിബന്ധനയുണ്ടായിരുന്നു. ഇത്​ ഒഴിവാക്കി. കൂടുതൽ ജനങ്ങളിലേക്ക്​ വാക്സിൻ എത്തിക്കാനും പ്രതിരോധ ശേഷി ഉറപ്പാക്കാനുമാണ്​ ഫാർമസികൾ വഴി വിതരണം നടത്തുന്നത്​.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe