യുഎഇ ജനതകൾച്ചർ സെൻറർ മുന്‍ മന്ത്രി കെ ചന്ദ്രശേഖരന്റെ നൂറാം ജന്മദിനം ആചരിച്ചു

news image
Sep 21, 2022, 11:37 am GMT+0000 payyolionline.in

പയ്യോളി :  പ്രമുഖ സോഷ്യലിസ്റ്റും ദീർഘകാല എംഎൽഎയും മന്ത്രിയുമായിരുന്ന കെ ചന്ദ്രശേഖരന്റെ നൂറാം ജന്മദിനം യു എ ഇ ജനതകൾച്ചർ സെൻറർ ആചരിച്ചു. പരിപാടിയിൽ ജനതാ കൾച്ചറൽ സെൻറർ മിഡിലീസ്റ്റ് പ്രസിഡണ്ട് പി ജി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ടെന്നിസൺ ചേനപ്പള്ളി സ്വാഗതം പറഞ്ഞ പരിപാടിയിൽ ബാബു വയനാട് അധ്യക്ഷത വഹിച്ചു. ഇ കെ ദിനേശൻ അനുസ്മരണ പ്രഭാഷണം നടത്തി. രാജൻ കൊളാവിപ്പാലം, പ്രദീപ് കാഞ്ഞങ്ങാട്, സുരേന്ദ്രൻ പയ്യോളി, മധു കുന്നമംഗലം എന്നിവർ സംസാരിച്ചു. സുനിൽ തച്ചൻകുന്ന് നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe