യു പി ഐ അതിർത്തി കടക്കുന്നു, ഇനി യു എ എയിലും

news image
Apr 25, 2022, 3:00 pm IST payyolionline.in

മുംബൈ : ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പേമെന്റ് സംവിധാനമായ യു പി ഐ ഇനി യു എ എയിലും ഉപയോഗിക്കാം. നിയോ പേ ടെർമിനലുകളുള്ള വ്യാപാരികളും, കടകളുമാണ് ഇപ്പോൾ യു പി ഐ അധിഷ്ഠിത പേയ്മെന്റ് സ്വീകരിക്കുന്നത്. ഇതിന് ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളോട് ബന്ധിപ്പിച്ച യു പി ഐ വേണമെന്ന് നിബന്ധനയുണ്ട്. യു എ എയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാർക്ക് സാമ്പത്തിക ഇടപാടുകൾ എളുപ്പത്തിൽ നടത്താൻ സൗകര്യം നൽകുന്ന ഒരു തീരുമാനമാണിത്. രാജ്യാന്തര തലത്തിൽ കൂടി യു പി ഐ സ്വീകാര്യമാകുന്നതിനുള്ള നടപടികൾക്ക് ഇത് ആക്കം കൂട്ടും. ഇപ്പോൾ യു പി ഐ നേപ്പാളിലും, ഭൂട്ടാനിലും ലഭ്യമാണ്. സിംഗപ്പൂരിൽ ഇത് ലഭ്യമാക്കാനുള്ള നടപടികൾ നടന്ന് വരികയാണ്.

 

ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ ലളിതമാക്കുന്നതിനായി കൂടുതൽ രാജ്യങ്ങൾ ഇത്തരം സംവിധാനങ്ങളിലേക്ക് ഭാവിയിൽ മാറുമെന്ന് പ്രതീക്ഷിക്കുന്നു. യു എ ഇ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇത് വളരെ പ്രയോജനപ്പെടും. യു എ എ യിൽ ബാങ്ക് അക്കൗണ്ട് പോലുമില്ലാത്തവർക്ക് യു പി ഐ സൗകര്യം ഉപയോഗിച്ചു പണമിടപാടുകൾ നടത്താമെന്നുള്ളത് സാധാരണക്കാരായ ഇന്ത്യൻ തൊഴിലാളികൾക്ക് വലിയ അനുഗ്രഹമാകും.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe