സവിശേഷമായ രീതിയില്‍ ലാഭമെടുക്കല്‍ ഉറപ്പാക്കുന്നതും യൂണിറ്റ് ഒന്നിനു 10 രൂപ മുഖവിലയുള്ളതുമായ ഈ പദ്ധതി 14നാണ് ആരംഭിച്ചത്. 5,000 രൂപയാണു കുറഞ്ഞ നിക്ഷേപം. ഓഹരി, ഓഹരി അധിഷ്ഠിത മേഖലകളില്‍ നിക്ഷേപിക്കുന്ന ഈ പദ്ധതി ബിഎസ്ഇ 200 സൂചികയിലെ എസ് ആന്‍ഡ് പി കമ്പനികളിലാവും ശ്രദ്ധ കേന്ദ്രീകരിക്കുക.
പോര്‍ട്ട്ഫോളിയോ സന്തുലിതാവസ്ഥ ഉറപ്പാക്കാനായി കടപ്പത്ര, മണി മാര്‍ക്കറ്റ് മേഖലകളിലും നിക്ഷേപം നടത്തും. ഈ പദ്ധതിയുടെ വളര്‍ച്ച മുന്‍ നിശ്ചയിച്ച നിലയിലെത്തുമ്പോള്‍ നിക്ഷേപകരുടെ നിക്ഷേപം സ്വയം പിന്‍വലിക്കപ്പെടുകയും നിക്ഷേപകര്‍ക്കു നല്‍കുകയും ചെയ്യും. മൂന്നു വര്‍ഷത്തിനകം ഈ നിലയില്‍ വളര്‍ച്ച എത്തിയില്ലെങ്കില്‍ അന്നു നിലവിലുള്ള അറ്റ ആസ്തി മൂല്യത്തിന്റെ (എന്‍എവി) അടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ണ വളര്‍ച്ചയെത്തിയതായി കണക്കാക്കും. ഈ പദ്ധതിയില്‍ ഡയറക്റ്റ് പ്ലാനിന്റെ അറ്റ ആസ്തി മൂല്യം 13 രൂപ എത്തുമ്പോഴാണ് (ട്രിഗര്‍ നില) അതിന്റെ പത്താമത്തെ പ്രവര്‍ത്തി ദിവസം മുതല്‍ ഫണ്ട് കാലാവധി പൂര്‍ത്തിയാക്കിയതായി കണക്കാക്കി പണം തിരികെ നല്കല് ആരംഭിക്കുക.
പദ്ധതിയിലെ രണ്ടു പ്ലാനുകളിലുള്ളവര്‍ക്കും ഇങ്ങനെ നിക്ഷേപം തിരികെ നല്‍കും. മൂന്നു വര്‍ഷത്തിനകം ഡയറക്റ്റ് പ്ലാനിന്റെ അറ്റ ആസ്തി മൂല്യം 13 രൂപയിലെത്തിയില്ലെങ്കില് മൂന്നാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പദ്ധതി കാലാവധി പൂര്‍ത്തിയാക്കും.