യൂത്ത്കോണ്‍ഗ്രസ് ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ വോട്ടുചേര്‍ക്കല്‍ നടത്തി

news image
Oct 20, 2013, 1:39 pm IST payyolionline.in

പയ്യോളി: കൊയിലാണ്ടി നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ വോട്ടു ചേര്‍ക്കല്‍ പരിപാടിയുടെ ഉദ്ഘാടനം തിക്കോടിയില്‍ നടന്നു. ബ്ലോക്ക്‌ കോണ്‍ഗ്രസ് പ്രസിഡണ്ട്‌ മഠത്തില്‍ നാണു ഉദ്ഘാടനം ചെയ്തു. രജീഷ് വെങ്ങളത്തുകണ്ടി അധ്യക്ഷത വഹിച്ചു. അനൂപ്‌  വില്യാപ്പള്ളി, കമനീഷ് എടക്കുടി, ചാലില്‍ ബാബു, രാജേഷ്‌ കീഴരിയൂര്‍, രാമ ചെറുകുറ്റി, കെ.പി രമേശന്‍, സന്തോഷ്‌ തിക്കോടി, മുജേഷ് ശാസ്ത്രി, ഉണ്ണികൃഷ്ണന്‍ വായാടി എന്നിവര്‍ പ്രസംഗിച്ചു. അര്‍ഷാദ് പള്ളിക്കര, അഖിലേഷ്, റിന്‍ഷാദ് പൂന്നോളി എന്നിവര്‍ നേതൃത്വം നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe