മേപ്പയൂര്‍: യൂത്ത് ലീഗ് തുറയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുബസംഗമം നടത്തി. ടി.വി.എസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സംഗമം പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് യു.സി അമ്മത് ഹാജി ഉദ്ഘാടനം ചെയ്തു. സി.എ നൌഷാദ് അധ്യക്ഷത വഹിച്ചു. വി.ടി മുരളി മുഖ്യപ്രഭാഷണം നടത്തി. തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.സി ഷംസുദ്ദീന്, തെനങ്കാലില്‍ ഇസ്മയില്‍ ഉമ്മര്‍ കല്ലിട, കെ മുഹമ്മദലി, കമ്മന അബ്ദുറഹിമാന്, കണ്ടോത്ത് അബൂബക്കര്‍ ഹാജി, പി.കെ ഇസ്സുദ്ദീന്‍, പി.ടി അബ്ദുറഹിമാന്, നസീര്‍ പൊടിയാടി, കെ. പോക്കര് ഹാജി, കുയിമ്പില്‍ കുഞ്ഞലവി, പി.കെ മൊയ്തിന്. നാസില്‍ കൊയിലോത്ത്, തെനങ്കാലില്‍, അബ്ദു റഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു. ലത്തീഫ് തുറയൂര്‍ സ്വാഗതവും പി.ടി ഫര്ഹാന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് തനിമ കലാവേദി മംഗലാട് അവതരിപ്പിച്ച വിവിധയിനം കലാപരിപാടികളും അരങ്ങേറി.
യൂത്ത് ലീഗ് തുറയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബസംഗമം നടത്തി
Oct 18, 2013, 11:33 am IST
payyolionline.in