യൂത്ത് ലീഗ് സന്നദ്ധ സംഘം കേരളത്തിന് മാതൃകയാവുന്നു: സി.പി.എ അസീസ്

news image
Nov 26, 2013, 2:05 pm IST payyolionline.in

മേപ്പയൂര്‍: സാമൂഹിക സേവനരംഗത്ത് പ്രവര്‍ത്തിക്കുവാന്‍ മുസ്ലീം യൂത്ത് ലീഗ് രൂപീകരിച്ച സന്നദ്ധ  സംഘം കേരളത്തിന് മാതൃകയായി മാറുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.എ അസീസ് പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരെഞ്ഞെടുത്ത ഐസിയല്‍ യൂത്ത് കോര്‍ അംഗങ്ങളുടെ ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഐ.സി കാര്‍ഡ് വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എടത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. മൂസ്സ കോത്തമ്പ്ര, സി.പി ഇബ്രാഹിം, കെ.ടി സൂബൈര്‍, സി.പി അഷ്‌റഫ്, കെ.എം അര്‍ഷാദ്, മൂഹമ്മദലി കോറോത്ത് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ നൗഫല്‍ സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe