പയ്യോളി : പാലച്ചുവട് സി എം സെന്റർ സംഘടിപ്പിച്ച യൂലജൈസ്- 23 ആർട്സ് ഫെസ്റ്റ് സമാപിച്ചു.
65 ഇനങ്ങളിലായി നൂറോളം വിദ്യാർത്ഥികൾ മാറ്റുരച്ചു. ടീം ലെക്സിസ് ഒന്നാം സ്ഥാനവും, ടീം ഒപ്സിസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ദുഹൻ ഇബ്റാഹീം ചേളന്നൂർ കലാ പ്രതിഭയായും മുഹമ്മദ് കെ അണിയാരം
സർഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. മടവൂർ സിഎം സെന്റർ ജനറൽ മാനേജർ മുസ്തഫ സഖാഫി മരഞ്ചാട്ടി മത്സര പരിപാടി ഉദ്ഘാടനം ചെയ്തു.

യൂലജൈസ് സമാപന സെഷൻ ടി കെ അബ്ദുറഹ്മാൻ ബാഖവി ഉദ്ഘാടനം ചെയ്യുന്നു.
സുഹൈർ സഖാഫി ചിറക്കര അധ്യക്ഷത വഹിച്ചു. സിഎം സെന്റർ വൈസ് പ്രസിഡണ്ട് ടി കെ മുഹമ്മദ് ദാരിമി മുഖ്യാഥിതിയായി. വൈകിട്ട് നടന്ന സമാപന സെഷൻ സിഎം സെന്റർ ജനറൽ സെക്രട്ടറി ടി കെ അബ്ദുറഹ്മാൻ ബാഖവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റാഷിദ് ഖുതുബി കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. അബ്ദുസമദ് സഖാഫി മായനാട്, അബ്ദുൽ ഖാദർ ബാഖവി ഐക്കരപ്പടി വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
ശറഫുദ്ദീൻ സഖാഫി, ഹബീബു റഹ്മാൻ സുഹ് രി,ശംസുദ്ദീൻ ഖുതുബി കാന്തപുരം, സൈതലവി നിസാമി,മുഹ്സിൻ ഖുതുബി,ഇബ്റാഹീം അഹ്സനി, അസ്ലം സഖാഫി,ഹുസൈൻ ഹാജി മുട്ടാഞ്ചേരി,ഹമീദ് ചാലിക്കണ്ടി,ഡോ. ഫഹദ് സഖാഫി ചെട്ടിപ്പടി,ഹാരിസ് സഖാഫി,ടി ടി അബൂബക്കർ ഹാജി,റഫീഖ് ഖുതുബി,ഫാറൂഖ് ഖുതുബി സംബന്ധിച്ചു. റബീഹ് മഞ്ചേരി സ്വാഗതവും സുഹൈൽ ആക്കോട് നന്ദിയും പറഞ്ഞു.