യോ​ഗി ആദിത്യനാഥ് ഇന്ന് കർണാടകയിൽ; മാണ്ഡ്യ, വിജയപുരം ജില്ലകളിൽ പ്രചാരണ റാലി നയിക്കും

news image
Apr 26, 2023, 7:27 am GMT+0000 payyolionline.in

ബെം​ഗളൂരു: തെരഞ്ഞെടുപ്പിന് 14 ദിവസം മാത്രം ശേഷിക്കേ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കർണാടകയിൽ പ്രചാരണത്തിനെത്തും. മൈസുരു, വിജയപുര എന്നീ ജില്ലകളിലാണ് യോഗി ആദിത്യനാഥ് നാളെ പ്രചാരണറാലികൾ നയിക്കുക. ചൂട് പിടിച്ച പ്രചാരണത്തിനിടെ ഹിന്ദുത്വ അജണ്ട ശക്തമായി ഉന്നയിച്ച് മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. കഴിഞ്ഞ രണ്ട് ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സംസ്ഥാനത്തങ്ങോളമിങ്ങോളം പ്രചാരണറാലികളിൽ പങ്കെടുത്തിരുന്നു.

 

രാവിലെ 11 മണിയോടെ മൈസുരുവിലെ മണ്ഡ്യയിലെത്തുന്ന ആദിത്യനാഥ്, തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും. ഉച്ചയോടെ വിജയപുര ജില്ലയിലെ ബസവനബാഗേവദിയിലെ ബസവേശ്വര ക്ഷേത്രം ആദിത്യനാഥ് സന്ദർശിക്കും. പിന്നാലെ വലിയ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലും യുപി മുഖ്യമന്ത്രി സംസാരിക്കും. ശേഷം ലിംഗായത്ത് ശക്തികേന്ദ്രങ്ങളായ ഇന്ദിയിലും ആദിത്യനാഥ് വലിയ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നുണ്ട്. കേന്ദ്രമന്ത്രി നിർമലാ സീതാരാമനും ഇന്ന് കർണാടകയിൽ വിവിധ മേഖലകളിൽ പ്രചാരണത്തിനെത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe