രജൗറിയിൽ തീർഥാടകരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 7 മരണം; നിരവധി പേർക്ക് പരിക്ക്

news image
May 30, 2024, 1:59 pm GMT+0000 payyolionline.in

ശ്രീന​ഗർ : ജമ്മു കശ്മീരിലെ രജൗറിയിൽ തീർഥാടകരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 7 പേർ മരിച്ചു. 25ഓളം പേർക്ക് പരിക്കേറ്റു. ജമ്മു ജില്ലയിലെ ചൗക്കി ചൗരാ ബെൽറ്റിലെ തം​ഗ്ലി മോറിൽ ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടമുണ്ടായത്. തീർഥാടകരുമായി പോയ ബസ് റോഡിൽ നിന്ന് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. 150 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.

അപകടത്തിൽ പരിക്കേറ്റ പലരുടെയും നില ​ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. ഹരിയാനയിലെ കുരുക്ഷേത്രയിൽനിന്ന് ജമ്മു–കശ്മീരിലെ റിയാസി ജില്ലയിലെ ശിവ് ഖോരിയിലേക്ക് തീർഥാടകരുമായി പോവുകയായിരുന്നു ബസ്. പരുക്കേറ്റവരെ ജമ്മുവിലെ അഖ്‌നൂർ ആശുപത്രിയിലേക്കും സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയതായും അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe