രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് ഇടക്കാല സ്റ്റേ ഇല്ല

news image
Nov 23, 2020, 6:37 pm IST

കോഴിക്കോട് :  കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് ഇടക്കാല സ്റ്റേ ഇല്ല. പി ജെ ജോസഫിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സ്റ്റേ അനുവദിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. ഡിവിഷന്‍ ബെഞ്ച് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും.

ഇന്ന് രാവിലെയാണ് ജോസഫ് അപ്പീൽ ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്. അടിയന്തരമായി കേൾക്കണമെന്ന ആവശ്യം അംഗീകരിച്ച കോടതി ഇടക്കാല സ്റ്റേ ആവശ്യം പക്ഷേ നിരാകരിക്കുകയായിരുന്നു. കേസിൽ വിശദമായ വാദം കേട്ടതിന് ശേഷം അന്തിമ ഉത്തരവ് പുറപ്പെടുവിക്കും.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷ​ൻ്റെ തീരുമാനം ശരി വെച്ചായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചത്. രണ്ടില ചിഹ്നവും രജിസ്​ട്രേർഡ്​ രാഷ്​ട്രീയ പാർട്ടി പദവിയും നഷ്ടമാകുന്ന സാഹചര്യം ജോസഫ് വിഭാഗത്തിന് പ്രതിസന്ധിയാകും. നിയമ പോരാട്ടം തുടരാമെങ്കിലും പാർട്ടി സ്ഥാനാർത്ഥികൾ സ്വതന്ത്രരുടെ പട്ടികയിലേക്ക് മാറ്റുന്ന സ്ഥിതി വരും.

കഴിഞ്ഞ ദിവസമാണ് രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയത്. ഈ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി വിഭാഗത്തിന് ചിഹ്നം ഉപയോഗിക്കാം. ഹൈക്കോടതി വിധിയെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇതേതുടര്‍ന്നാണ് പി ജെ ജോസഫ് കോടതിയെ സമീപിച്ചത്.

ചിഹ്നത്തില്‍ തര്‍ക്കം ഉടലെടുത്തതോടെ ജോസ് കെ. മണിക്ക് വിഭാഗത്തിന് ടേബിള്‍ ഫാനും ജോസഫ് വിഭാഗത്തിന് ചെണ്ടയും ചിഹ്നമായി അനുവദിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നു. ടേബിള്‍ ഫാന്‍ ഇനി സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe